സെന്‍കുമാറിന് അനുകൂലമായ വിധി: പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് ബി.ജെ.പി
കൊച്ചി:സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനു തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍.ജിഷ വധക്കേസിലും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും ഡി.ജി.പിയുടെ നിലവാരത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
കേരളത്തില്‍ ഇടത് ഭരണം വന്നതിനു ശേഷം ഉന്നത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വിരല്‍ തുമ്പില്‍ നിര്‍ത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഷുക്കൂര്‍ കേസിലും ടി.പി കേസിലും നിഷ്പക്ഷമായ സമീപനം സ്വീകരിച്ച സെന്‍കുമാറിനെയാണ് പിണറായി സര്‍ക്കാര്‍ നീക്കിയത്. പരസ്യമായി ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഇടതു സര്‍ക്കാരിന്റേത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് ഒത്താശചെയ്തുകൊടുക്കാനാണ് മണിയെ വൈദ്യുതി മന്ത്രിയായി നിയമിച്ചത്.
സെന്‍കുമാര്‍ ഡി.ജി.പിയായ കാലത്ത് കണ്ണൂരില്‍ ഒരു പരിധി വരെ സമാധാനമുണ്ടായിരുന്നു.നിലവില്‍ മുഖ്യമന്ത്രി എം.എം മണിയുടെ തടവറയിലാണ്. മണി അദ്ദേഹത്തിന്റെ സഹോദരന്റെ പേരില്‍ മൂന്നാറില്‍ വ്യാപകമായി ഭൂമി കൈയേറിയിട്ടും ഇരട്ട ചങ്കനായ പിണറായിക്ക് നാവനക്കാന്‍ കഴിയുന്നില്ല. നീതി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എം.എം മണിയെ കയറൂരിവിട്ടതില്‍ കേരളത്തിലെ ജനങ്ങള്‍ അസ്വസ്ഥരാണ്.പട്ടിക്ക് പേ പിടിച്ചാല്‍ പൊതുജനങ്ങള്‍ കൈകാര്യംചെയ്യുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."