HOME
DETAILS
MAL
ബാലുശ്ശേരി പഞ്ചായത്ത് വികസന സെമിനാര്‍
backup
July 16 2016 | 19:07 PM
ബാലുശ്ശേരി: പഞ്ചായത്തില്‍ 4.35 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വികസന സെമിനാര്‍ രൂപംനല്കി. ഭവന നിര്‍മാണത്തിനും കാര്‍ഷിക മേഖലയ്ക്കും ഉയര്‍ന്ന പരിഗണന പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് നവീകരണത്തിനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനാഥ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പെരിങ്ങിനി മാധവന് വികസനരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എന്‍ അശോകന്, എന്‍.പി ബാബു, വി.കെ ഷീബ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ പരീത്, കെ.കെ ഗോപിനാഥന്, സി. രാജന്, കെ.പി ബാലകൃഷ്ണന്, കെ. ബാലന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."