ദുരിതക്കയത്തില്‍ നിന്ന് ആതിരയ്്ക്ക് കരകയറാന്‍ സുമനസുകള്‍ കനിയണം
മണ്ണഞ്ചേരി: ദുരിതക്കയത്തില്‍ നിന്ന് തീരാവേദന മാത്രം കൈമുതലായ ആതിരയ്ക്കുംകുടുംബത്തിനും വിധി സമ്മാനിച്ചത് മറ്റൊരു തീരാവേദന.
മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മറ്റത്തില്‍ ലക്ഷം വീട് കോളനിയില്‍ സന്തോഷ് സതി ദമ്പതികളുടെ കുടുംബമാണ് ഇളയ മകള്‍ ആതിരയുടെ (24) മാറാരോഗം തീരാവേദനയിലേക്ക് തള്ളിയത്.
സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ ആതിരയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടുവ് വേദനയും സന്ധിവേദനയും ഉണ്ടായതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ചികില്‍സ നടത്തുകയും ചെയ്തിരുന്നു.
സമീപകാലത്ത് വേദന മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഇരു വൃക്കകളും തകരാറിലാണെന്ന് അറിയുന്നത്.
കരള്‍ രോഗിയായ പിതാവ് സന്തോഷിനും ശാരീരിക വൈഷ്യമതകള്‍ അനുഭവിക്കുന്ന മാതാവ് സതിയും കുടുംബം പേറ്റാന്‍ സുമനസുകളുടെ കനിവ് കാത്തു കഴിയുമ്പോഴാണ് ഇളയ മകള്‍ ആതിരയുടെ രോഗം സ്ഥിരികരിച്ചത്.നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്താലാണ് ചികിത്സിച്ചത്.
ദിവസം തോറും ഡയാലിസിസിനും മറ്റുമായി രണ്ടായിരത്തിലധികം രൂപയോളമാണ് വേണ്ടി വരുക വൃക്ക മാറ്റിവെയ്ക്കുന്നതിനും മറ്റുമായി 35 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഈ തുക കണ്ടെത്തുക കുടുംബത്തിനു അസാധ്യമാണ്. ആതിരയുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസുകളുടെ കനിവു കാത്തു കഴിയുകയാണ് ഈ ദരിദ്രകുടുംബം. ഇതിനായി പഞ്ചായത്തിലെ നാല് വാര്‍ഡുകളെ ഉള്‍പ്പെടുത്തി ചികില്‍സാ സഹായ സമതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് ചെയര്‍മാനായും 13ാം വാര്‍ഡ് മെമ്പര്‍ കെ.വി സുധാകരന്‍ കണ്‍വീനറായും കമ്മറ്റി രൂപീകരിച്ചിട്ടുണ്ടു്. ജുലൈ 20 മുതല്‍ 30 വരെ ഭവന സന്ദര്‍ശനവും ആഗസ്റ്റ് 5 ന് ഫണ്ട് ശേഖരിക്കുവാനുമാണ് തീരുമാനം ആതിരയുടെ ജീവന്‍ നിലനിറുത്തു വാന്‍ സുമനസുകളുടെ സഹായം പ്രതിക്ഷിക്കുകയാണ് ഈ കുടുംബം ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് എം എസ്.സന്തോഷിന്റെയും വാര്‍ഡംഗം കെ.വി.സുധാകരന്റെയുഛ പേരില്‍ പാതിരപ്പള്ളി എസ്.ബി.ഐയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് .അക്കൗണ്ട് നമ്പര്‍:37791612373.ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ എന്‍0070317
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."