സാമ്പാര്‍ക്കോട് മേഖലയില്‍ വൈദ്യുതിമുടക്കം പതിവാകുന്നു; ജനങ്ങള്‍ ദുരിതത്തില്‍
അഗളി: മേലേ സമ്പാര്‍ക്കോട് മേഖലയില്‍ സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതായി പരാതി.മൂന്ന് വര്‍ഷത്തോളമായി സ്ഥിരമായി വൈദ്യുതി മുടക്കവും വോള്‍ട്ടേജില്ലാതെയും കാരണം ദുരിതത്തിലായിരിക്കുകയാണ് ഈ പ്രദേശവാസികള്‍.രാത്രിയായാല്‍ സ്ഥിരമായി കാട്ടാനകളടക്കമുള്ള വന്യജീവികളുടെ വിഹാര കേന്ദ്രവുമാണ് ഈ പ്രദേശം.വൈദ്യുതി മുടക്കം കാരണം രാത്രിയായാല്‍ ഭീതിമൂലം പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനുമാവുന്നില്ല.ഉയര്‍ന്ന ഉഷ്ണം കാരണം വീടിനകത്ത് പിഞ്ചുകുട്ടികളടക്കമുള്ളവര്‍ക്ക് കിടന്നുറങ്ങാനുമാവുന്നില്ല.
സ്ഥിരമായി വോള്‍ട്ടേജ് കമ്മിയാകുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് പ്രദേശ വാസികള്‍ക്ക് ലഭിച്ചത്.
മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറില്‍ നിന്ന് ചില സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലേക്ക് അനധികൃതമായി കണക്ഷന്‍ നല്‍കിയതും അമിതമായ മോട്ടോര്‍ ഉപയോഗവും ശ്രദ്ധയില്‍ പെട്ടിരുന്നു.ആറേക്കര്‍,മേലെസമ്പാര്‍ മേഖലകളില്‍ ഇത്തരം നൂറ്കണക്കിന് മോട്ടോറുകളാണ് കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
മുഴുവന്‍ സമയ ജലസേചനമൂലമാണ് ഈ പ്രദേശത്തേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസം നേരിടുന്നത്.മാത്രമല്ല അമിത പ്രവര്‍ത്തനം കാരണം ട്രാന്‍സ്‌ഫോം തകരാറിലാവുന്നതും പതിവാണ്.പ്രദേശത്ത് പുതിയ ട്രാന്‍സ്‌ഫോം സ്ഥാപിക്കുകയൊ നിലവിലുള്ള തിന്റെ പവര്‍ വര്‍ധിപ്പിക്കുകയൊ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിനായി അഗളി സബ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."