കുന്തിപ്പുഴ കൈയേറ്റം; സി.പി.എം പ്രത്യക്ഷ സമരത്തിന്
മണ്ണാര്‍ക്കാട്: കുന്തിപ്പുഴ മണ്ണാര്‍ക്കാടിന്റെ ജലസ്രോതസ്സാണ്. മണ്ണാര്‍ക്കാടിന്റെ കുടിവെള്ള സ്രോതസ്സ് എന്ന നിലയിലും ആയിരക്കണക്കിനാളുകള്‍ കുളിക്കുവാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റും നിരവധി ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന ഒരു ജലസ്രോതസ്സ് എന്ന നിലയിലും കുന്തിപ്പുഴയിലെ കൈയേറ്റങ്ങള്‍ക്കെതിരെശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്്് സി പി .എം.നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു '
മണ്ണാര്‍ക്കാടിനെ ലോകമറിയുന്ന മണ്ണാര്‍ക്കാട് പൂരത്തിന്റെ പ്രധാനപ്പെട്ട ചടങ്ങുകള്‍ നടക്കുന്നത് കുന്തിപ്പുഴയിലെ ആറാട്ടുകടവില്‍ ആണ്. കുന്തിപ്പുഴ സംരക്ഷിച്ചു നിര്‍ത്തുക എന്ന് പറയുന്നത് ഓരോ മണ്ണാര്‍ക്കാട്ടുകാരന്റെയും ജീവിതവുമായി ബന്ധപ്പെടുന്ന വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. എന്നാല്‍ വ്യാപകമായ തോതില്‍ കൈയേറ്റം നടന്നുവരുന്നതായി പരക്കെ ആക്ഷേപമുണ്ട്. ഈയടുത്ത ദിവസം ചില സ്വകാര്യവ്യക്തികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി മണ്ണാര്‍ക്കാട് പൂരത്തിന്റെ പ്രധാനപ്പെട്ട ചടങ്ങായ കഞ്ഞി പാര്‍ച്ച നടക്കുന്ന സ്ഥലത്തിന്റെ അവകാശം സ്വകാര്യവ്യക്തിക്ക് അളന്ന് കൊടുത്തിട്ടുണ്ട്. പൊതു ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനമെന്ന നിലയില്‍ സിപിഎം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുക തന്നെ ചെയ്യും. കുന്തിപ്പുഴയുടെ നീരൊഴുക്കുള്ള ഒരു പ്രദേശത്തിന്റെ അവകാശം ഒരു സ്വകാര്യവ്യക്തിക്ക് പതിച്ചുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരം എന്താണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. മണ്ണാര്‍ക്കാടിന്റെ ദേശീയോത്സവമായ കഞ്ഞിപ്പാര്‍ച്ച നൂറ്റാണ്ടുകളായി നടന്നുവരുന്ന പുഴയുടെ ഭാഗമായ സ്ഥലം എങ്ങനെയാണ് വസ്തുതകള്‍ പരിശോധിക്കാതെയും പരിഗണിക്കാതെയും സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുന്നത് എന്നകാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം .ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായനിലപാടിനെതിരെ സിപിഎം നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇവിടെ മാത്രമല്ല കുന്തിപ്പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള കയ്യേറ്റങ്ങള്‍ക്കെതിരക്കും സി പി .എം. സമരത്തിന് ഒരുങ്ങുകയാണെന്നു ഭാരവാഹികളായ അഡ്വ. സുരേഷ്, ജയരാജ്, സുധര്‍ശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു '
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."