HOME
DETAILS
MAL
വീണ്ടും കൊവിഡ് നിരീക്ഷണത്തിലിരിക്കേ ആത്മഹത്യ, 65കാരന് ജീവനൊടുക്കിയത് തൃശൂരില്‍
backup
July 11 2020 | 07:07 AM
തൃശൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് നിരീക്ഷണത്തിലിരിക്കേ ആത്മഹത്യ. തൃശൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ജോണ്സണ്(65) ആണ് മരിച്ചത്.
നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടുപേര്‍ നിരീക്ഷണത്തിലിരിക്കേ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത ദമ്പതികളില്‍ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ ഏഴിന് മൂംബൈയില്‍ നിന്നുമെത്തിയ ജോണ്സന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കോവിഡ് പ്രോട്ടക്കോള്‍ പ്രകാരം സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."