ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്
വടകര: മൂരാട് പാലത്തിനു സമീപം ട്രെയിനില്‍ നിന്നു വീണു യുവാവിനു ഗുരുതര പരുക്ക്. നിലമ്പൂര്‍ സ്വദേശിയായ അച്ചു(27)വിനാണു പരുക്കേറ്റത്. തലക്കും കാലിനും കൈക്കും പരുക്കുണ്ട്.
സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മൂരാട് ബ്രദേഴ്സ് ബസ് സ്റ്റോപ്പിനു പിന്നിലെ റെയില്‍പാളത്തിനു സമീപം അബോധാവസ്ഥയില്‍ യുവാവിനെ നാട്ടുകാര്‍ കണ്ടത്. പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അടിയന്തര ചികിത്സയ്ക്കു ശേഷമാണു ബോധംവന്നത്. മംഗളൂരുവില്‍ നിന്നു മടങ്ങുമ്പോഴാണു രാത്രി ട്രെയിനില്‍ നിന്നു വീണതെന്നും നിലമ്പൂരാണു വീടെന്നും പറയുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം മഴയില്‍ കിടന്നു ദേഹത്തു നീരു വന്നിട്ടുണ്ട്. ബാഗ് ട്രെയിനിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."