പരാധീനതകളില്‍ വീര്‍പ്പുമുട്ടി മുണ്ടൂര്‍ ജങ്ഷന്‍
മുണ്ടൂര്‍: പാലക്കാട് - കോഴിക്കോട് ദേശീയപാതയും, ചെര്‍പ്പുളശ്ശേരി-പാലക്കാട് സംസ്ഥാനപാതയും സംഗമിക്കുന്ന മുണ്ടൂര്‍ ജങ്ഷന്‍ കാലമേറെ കഴിയുമ്പോഴും പറയാന്‍ പരാധീനതകള്‍ മാത്രം. രാപകലന്യേ സ്വകാര്യബസുകളും ചരക്കുവാഹനങ്ങളുമടക്കം ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന കവലകളില്‍ സുരക്ഷാസംവിധാനം പേരില്‍ മാത്രമാണ്. രാപകലന്യേ ആയിരക്കണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന കവലയില്‍ ആകെയൊരു കാത്തിരിപ്പുകേന്ദ്രമാണുള്ളത്. ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കും മണ്ണാര്‍ക്കാട് ഭാഗത്തേക്കുമുള്ള ബസുകള്‍ നിര്‍ത്തുന്നിടത്ത് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് വെയിലും മഴയും കൊള്ളേണ്ട ഗതികേടാണ്.
ജംഗ്ഷനില്‍ സൂചനാബോര്‍ഡുകളില്ലാത്തതിനാല്‍ വാഹനങ്ങള്‍ വഴിതെറ്റി ദീര്‍ഘദൂരം പോയി തിരിച്ചുവരേണ്ട ഗതികേടാണ്. ഇത്രയുമധികം വാഹനങ്ങള്‍ കടന്നുപോകുന്ന കവലയില്‍ വാഹനഗതാഗതനിയന്ത്രണത്തിന് സിഗ്നല്‍സംവിധാനങ്ങളില്ലാത്തതും വാഹനയാത്രക്ക് ദുരിതമാവുന്നുണ്ട്. കോടികള്‍ ചിലവിട്ട ചെര്‍പ്പുളശ്ശേരി റോഡില്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡും വര്‍ഷങ്ങളായി നോക്കുകുത്തിയായിമാറിയിരിക്കുകയാണ്. ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നുമുള്ള സ്വകാര്യ ബസുകളുടെ അമിതവേഗതയും പലപ്പോഴും അവിടെ അപകടത്തിനു കാരണമാവുന്നുണ്ട്. ഐ.ആര്‍.ടി.സി, ഐ.ടി.സി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാര-ധനകാര്യ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്ഥാപനങങള്‍, ആശുപത്രകള്‍ എന്നിവയുള്ള മുണ്ടൂര്‍ കവലയിലെത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വ്വഹിക്കലും ആശങ്കയിലാണ്. കവലയില്‍ ഒരു എയ്ഡ്‌പോസ്റ്റും, ശൗചാലയവും സ്ഥാപിക്കണമെന്ന ജനകീയാവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പാലക്കാട് നിന്നും കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ മുണ്ടൂര്‍ ജംഗ്ഷനില്‍ ടൈമിംഗിനുവേണ്ടി നിര്‍ത്തുന്നതും ദുരിതമാവുന്നുണ്ട്.
കവലയിലേ# കൃത്യമായ പൊലിസുകാരുടെ സേവനമില്ലാത്തതാണ് വാഹനങ്ങളുടെ അനധികൃതപാര്‍ക്കിങിനും മറ്റും കാരണമാവുന്നത്. സന്ധ്യയാവുന്നതോടെ തിരക്കേറുന്ന കവലയില്‍ വെളിച്ചത്തിന്റെ അഭാവം ഒരു ഹൈമാസ്റ്റ് വിളക്കു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ദേശീയ-സംസ്ഥാനപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാപകലന്യേ ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരും വന്നുപോകുന്ന മുണ്ടൂര്‍ ജംഗ്ഷനില്‍ വാഹനഗതാഗതത്തിനും യാത്രക്കാര്‍ക്കും വേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."