പൊലിസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാരെ നിയമിച്ചു
കൊച്ചി: പൊലിസ് പൊതുജന ബന്ധം സൗഹാര്‍ദ്ദപരമാക്കുതിനും പൊലിസ് സേവനം പൊതുജനങ്ങള്‍ക്ക് കൃത്യമായും വേഗത്തിലും ഫലപ്രദമായും ലഭ്യമാക്കുതിനുമായി കൊച്ചി സിറ്റി പൊലീസ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍മാരെ നിയമിച്ചു. പരാതിയുമായോ മറ്റ് സേവനങ്ങള്‍ക്കായോ എത്തുന്ന പൊതുജനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച പി.ആര്‍. ഒ മാരുടെ സേവനം കൊച്ചി സിറ്റിയിലെ പൊലിസ് സ്റ്റേഷനുകളില്‍ 24 മണിക്കൂറും ലഭ്യമായിരിക്കും. കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അസി.കമ്മീഷണര്‍ എം. രമേഷ്‌കുമാര്‍ ജില്ലയിലെ പി.ആര്‍.ഒ മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും . എല്ലാ പൊലിസ് സ്റ്റേഷനുകളിലേയും പി.ആര്‍. ഒ മാര്‍ക്ക് സ്ഥിരമായ ഫോണ്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ട.് വിവിധ ആവശ്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ എത്തുവര്‍ക്ക് ഈ സ്ഥിര നമ്പരില്‍ വിളിച്ച് അവരുടെ ആവശ്യങ്ങള്‍ സാധിക്കാവുന്നതാണ്.
പൊലിസ് സ്റ്റേഷനുകളില്‍ പരാതികള്‍ സ്വീകരിക്കുന്നതിനും അവ രജിസ്റ്റര്‍ ചെയ്ത് രസീതുകള്‍ നല്‍കുന്നതിനും കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതായവ എസ്സ്.എച്ച്.ഒ മാരുടെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും പി.ആര്‍ ഒ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സേവനം തേടിയെത്തു നിരക്ഷരരേയും ഭിന്ന ശേഷിക്കാരേയും, വയോജനങ്ങളേയും, സ്ത്രീകളേയും കുട്ടികളേയും പരാതി തയ്യാറാക്കുതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ സഹായിക്കും.
പരാതികളിന്‍മേല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ എഫ്. ഐ.ആറിന്റെ പകര്‍പ്പ് പരാതിക്കാരന് ലഭ്യമാക്കുന്നത് പി.ആര്‍.ഒ ഉറപ്പ് വരുത്തും. സ്റ്റേഷനുകളില്‍ നിന്നും ആക്‌സിഡന്റ്്് കേസ്സുകളിലും മറ്റും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട ജി.ഡി എന്‍ട്രി, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് തുടങ്ങി എല്ലാ രേഖകളും പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ വഴി എളുപ്പത്തില്‍ ലഭ്യമാക്കും. വിവരാവകശ നിയമപ്രകാരമുള്ള അപേക്ഷകളിലും സേവന അവകാശ നിയമപ്രകാരം ലഭിക്കേണ്ട സേവനങ്ങളിലും പി.ആര്‍ ഒ മാര്‍ സമയക്ലിപ്തത ഉറപ്പ് വരുത്തും.
എസ്സ്.എച്ച്.ഒ, അന്വഷണ ഉദ്യോഗസ്ഥര്‍, സ്റ്റേഷന്‍ സ്റ്റാഫ് എന്നിവരെയും പൊതുജനങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമായി പബ്‌ളിക് റിലേഷന്‍ ഓഫീസര്‍മാര്‍ വര്‍ത്തിക്കുമെന്ന് ജില്ലാ പൊലീസ്‌മേധാവി എം.പി.ദിനേശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."