'അസത്യാഗ്രഹി'; രേവ സോളാര്‍ പദ്ധതി ഏഷ്യയിലെ ഏറ്റവും വലുതെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ രാഹുല്‍
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഉദ്ഘാടനം നിര്‍വഹിച്ച രേവ സൗരോര്‍ജ്ജ പദ്ധതി ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. 'അസത്യാഗ്രഹി' എന്ന് ഹിന്ദിയില്‍ രാഹുല്‍ ട്വീറ്റ് ചെയ്തു.
असत्याग्रही! https://t.co/KL4aB5t149
— Rahul Gandhi (@RahulGandhi) July 11, 2020
' രേവ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നര്‍മദാ മാതാവിന്റെയും വെള്ളക്കടുവകളുടെയും പേരില്‍ അറിയപ്പെട്ട റിവയുടെ പേരില്‍ ഇനി ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്രൊജക്ട് പദ്ധതിയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.,' എന്നാണ് മോദി പദ്ധതിയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.
വെള്ളിയാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്തത്.
കോണ്‍ഗ്രസിന്റെ കര്‍ണാടക യൂണിറ്റ് മേധാവിയും സംസ്ഥാനത്തെ മുന്‍ ഊര്‍ജ്ജ മന്ത്രിയുമായ ഡി കെ ശിവകുമാറും പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ രംഗത്തുവന്നിരുന്നു. കര്‍ണാടകയിലെ പാവഗഡയില്‍ മൂന്നു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത 2000 വാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് നിലനില്‍ക്കെ, രേവ സോളാര്‍ പാര്‍ക്കാണ് (750 മെഗാവാട്ട്) ഏഷ്യയിലെ ഏറ്റവും വലുതെന്ന് എങ്ങനെയാണ് അവകാശപ്പെടാന്‍ സാധിക്കുകയെന്ന് ശിവകുമാര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ഉത്തരംപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."