കള്ളവോട്ടും ബൂത്ത് പിടിത്തവും പൊലിസിന് രഹസ്യവിവരം
പാലക്കാട്: ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലും,അട്ടപ്പാടി മേഖലകളിലും വ്യാപകമായി കള്ളവോട്ടും, ബൂത്ത് പിടിത്തവും ഉണ്ടാവുമെന്ന പൊലീസിന് രഹസ്യ വിവരം. പ്രത്യേകിച്ച് ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ കിഴക്കന്‍ മേഖലയിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ബൂത്തുകളിലാണ് കള്ളവോട്ട് ചെയ്തു വിജയം ഉറപ്പിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നീക്കം നടത്തുന്നതായാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം. ഉച്ചക്ക് ശേഷം ലഹള ഉണ്ടാക്കി വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്തിലെത്താതിരിക്കാനുള്ള അണിയറ നീക്കവും നടത്തി വരുന്നതായാണ് വിവരം. പ്രശ്നബാധിത ബൂത്തുകളുടെ വിവരം പൊലീസ് ശേഖരിച്ചു വരികയാണ്.
ഇതിനിടയിലാണ് ബൂത്തുകള്‍ പിടിച്ചെടുത്തു ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി വോട്ടു യന്ത്രത്തിന്റെ നിയന്ത്രണം കൈയിലെടുത്തു് വോട്ടുകള്‍ രേഖപ്പെടുത്താനും നീക്കം നടക്കുന്നു .മാത്രമല്ല, എതിര് കക്ഷികളുടെ ബൂത്ത് ഏജന്റുമാരെ പോളിംഗ് സ്റ്റേഷനകത്തേക്കു കടത്തി വിടാതിരിക്കാനും നീക്കം നടത്തുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം ഒറ്റപ്പാലം ഉമ്മനഴിയിലെ എല്‍.ഡി.എഫ്് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ ബൈക്കില്‍ നിന്നും വടിവാള്‍ താഴെ വീണത് വിവാദമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നീക്കം വോട്ടര്‍മാരിലും ഭീതി പരത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."