ഉടുമ്പിറങ്ങി മലയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടി
നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ കരിങ്കല്‍ ഖനന പ്രദേശത്തു നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. വെള്ളിയാഴ്ച രാത്രിയായിരുന്നു കരിങ്കല്‍ ഖനനത്തിന് പഞ്ചായത്ത് അനുമതി നല്‍കിയ വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ നിര്‍ദിഷ്ട കരിങ്കല്‍ ക്വാറിക്കു സമീപത്തു നിന്ന് കാര്‍ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച 188 ജലാസ്റ്റിന്‍ സ്റ്റിക്കുകളും 164 ഡിറ്റണേറ്ററുകളുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളയം പൊലിസ് പിടികൂടിയത്. കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ പ്രഹരശേഷി കൂടിയതാണെന്ന് വിദഗ്ധ സംഘം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
മുക്കം സ്വദേശിയുടെ ഉടമസ്ഥാതയിലുള്ളതാണ് അറുപത് ഏക്കറിലധികം വരുന്ന ഈ ഭൂമി. ഇവിടെ 12 സെന്റ് ഭൂമിയില്‍ ഖനനം നടത്താനാണ് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. വളയം പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ കോഴിക്കോട് എസ്.ബി.സി.ഐ.ഡി ഇന്‍സ്‌പെക്ടര്‍ മഹേഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധിച്ചു. എസ്.ബി.സി.ഐ.ഡി എസ്.ഐമാരായ എ. കണ്ണന്‍, അനില്‍കുമാര്‍, എ.എസ്.ഐ രാജേഷ്, എം.എം ഭാസ്‌കരന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
നാളെ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം സ്‌ഫോടക ശേഖരം നിര്‍വീര്യമാക്കും. സംഭവത്തില്‍ വളയം പൊസിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അതിനിടെ ഇവിടെ ഖനനാനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരേ യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരേ ഘടകകക്ഷിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."