HOME
DETAILS
MAL
ഹെല്‍ത്ത് കാര്‍ഡും പ്രതിരോധ മരുന്നും നല്കി
backup
April 24 2017 | 19:04 PM
വെങ്കിടങ്ങ്: വൃദ്ധജന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 170 വൃദ്ധര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളും പ്രതിരോധ മരുന്നുകളും നല്കി. ഓരോ വാര്‍ഡുകളില്‍ നിന്ന് 10 പേര് വീതമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ രാവിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍ അധ്യക്ഷയായി.
സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ: പ്രീതി എം.പി പദ്ധതി വിശദീകരിച്ചു. ശൈലജ മധു, കെ.വി മനോഹരന്, അപ്പുചീരോത്ത്, എം.എം വാസന്തി, രത്നവല്ലി സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."