HOME
DETAILS
MAL
സ്റ്റാറ്റിക് സര്‍വയലന്‍സ് സ്ക്വാഡ് പരിശോധന: 4.42 ലക്ഷം പിടിച്ചെടുത്തു
backup
April 07 2019 | 06:04 AM
പാലക്കാട്:ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും വാഹന പരിശോധനക്കിടെ കണക്കില്‍പ്പെടാത്ത 4.42 ലക്ഷം ഷൊര്‍ണൂര്‍ സ്റ്റാറ്റിക് സര്‍വയലന്‍സ് സ്ക്വാഡ് പിടിച്ചെടുത്തു. ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് നടപടി. വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെയും അനധികൃതമായും കണ്ടെത്തുന്ന പണം പിടിച്ചെടുക്കുകയും സര്‍ക്കാര്‍ ഖജനാവിലാണ് സൂക്ഷിക്കുന്നത്. ഇതോടെ മുന്‍ദിവസങ്ങളില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെ ജില്ലയില്‍ 442715 രൂപ സ്ക്വാഡ് പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."