വ്യത്യസ്തമായ കുമിള്‍ രോഗം നെല്‍കൃഷിയെ ബാധിക്കുന്നതായി കര്‍ഷകര്‍
മറ്റത്തൂര്‍: വ്യത്യസ്തമായ കുമിള്‍ രോഗം നെല്‍കൃഷിയെ ബാധിക്കുന്നതായി പരാതി. മറ്റത്തൂര്‍ പഞ്ചായത്തില്‍ പുഞ്ച കൃഷി ഇറക്കിയിട്ടുള്ള ഏക പാടശേഖരമായ കോപ്ലിപ്പാടം പാടശേഖരത്തിലാണ് കുമിള്‍ രോഗം ഉള്ളത്. 10 ഏക്കര്‍ സ്ഥലത്താണ് ഈ പാടശേഖരത്തില്‍ പുഞ്ച കൃഷി ചെയ്തിട്ടുള്ളത്.
വിത്ത് ജ്യോതിയും. നെല്ലിനു പൊതുമ്പും കതിരും കയറിവരുന്ന സമയത്താണ് രോഗബാധ. ഇതോടെ നെല്ല് ഉണങ്ങി കരിയും. ഇത്തരം രോഗം ബാധ നേരത്തെ ഉണ്ടാവാറുണ്ടങ്കിലും കീടനാശിനി അടിച്ചു നിയന്ത്രിക്കാറാണ് പതിവെന്ന് ഇവിടെ കൃഷി ഇറക്കിയിട്ടുള്ള ചെറുപറമ്പില്‍ ചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ ഇത്തവണ കീടനാശിനി പ്രയോഗിച്ചിട്ടും കുമിള്‍ രോഗം കൂടുകയാണ്. ഠകഘഠ എന്ന കീടശാശിനി ആണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് പ്രയോജനപ്പെടാതെ വന്നപ്പോള്‍ ഒകചഛടഅച ഉപയോഗിക്കാന്‍ കൃഷി ഓഫിസര്‍ പറഞ്ഞെങ്കിലും അത് കിട്ടാനില്ലായിരുന്നു. തുടര്‍ന്ന് ഒരിക്കല്‍ കൂടി ഠകഘഠ പ്രയോഗിച്ചു. പുറകേ ടഛജ പ്രയോഗിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കൃഷി ഓഫിസര്‍.
അതെ സമയം വ്യത്യസ്ത കുമിള്‍ രോഗമല്ല മറിച്ചു സാധാരണ വരാറുള്ള രോഗം തന്നെയാണ് ഇതെന്നും മറ്റത്തൂര്‍ കൃഷി ഓഫിസര്‍ സുരേഷ് പറഞ്ഞു.
വേനല്‍ മഴ തീരെ കുറഞ്ഞതും അടിയില്‍ വെള്ളം നില്‍ക്കുമ്പോള്‍ മുകളില്‍ കനത്ത ചൂടും അനുഭവപ്പെടുന്നതാണ് കുമിള്‍ രോഗം നിയന്ത്രണ വിധേയമാവാതിരിക്കാന്‍ കാരണമെന്നും സുരേഷ് പറഞ്ഞു.
ഒരു തവണ കൂടി മരുന്ന് പ്രയോഗം നടത്തിയാല്‍ രോഗം കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."