മുസ്‌ലിം ലീഗ് പിറവിയെടുത്ത മണ്ണില്‍ രമ്യയുടെ തേരോട്ടം
പാലക്കാട്: ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലിം സമുദായങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പുതുനഗരം, കൊടുവായൂര്‍, മുതലമട പഞ്ചായത്തുകളിലൂടെയായിരുന്നു യു.ഡി.എഫ്.സ്ഥാനാര്‍ഥി രമ്യയുടെ ഇന്നത്തെ സ്ഥാനാര്‍ഥി പര്യടനം . കാലത്ത് എട്ടുമണിക്ക് കൊടുവായൂര്‍ പഞ്ചായത്തിലെ എത്തനൂരില്‍നിന്നും തുടങ്ങി ഒന്‍പത് സ്ഥലത്ത് സ്വീകരണം ഏറ്റുവാങ്ങി പുതുനഗരം പഞ്ചായത്തിലെ കരുമന്‍ചാലയിലെത്തി. പള്ളിമൈതാനവും കാട്ടുതെരുവും കടന്ന് എട്ട് സ്ഥലത്ത് സ്വീകരണം ഏറ്റുവാങ്ങി. വടവന്നൂര്‍ പഞ്ചായത്തില്‍ അഞ്ചും, കൊല്ലങ്കോട് പഞ്ചായത്തില്‍ പതിമൂന്നും, കവലകളില്‍ വോട്ടര്‍മാരുടെ സ്വീകരണം ഏറ്റുവാങ്ങി.മുതലമട പഞ്ചായത്തില്‍ 11 ഇടങ്ങളിലായിരുന്നു സ്വീകരണം. കമ്പ്രത്തുചള്ളയില്‍ സമാപനസമ്മേളനത്തോടെ അവസാനിച്ചു. ബൈക്കുറാലികളുടെ അകമ്പടിയോടെ യാത്രതുടര്‍ന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ജനപിന്തുണയാണ് അവര്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."