കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍
പാലക്കാട്: കോച്ച് ഫാക്ടറിയോട് മാത്രമല്ല കേരളത്തില്‍ ഓടുന്ന ട്രെയിനുകളോടും റെയില്‍വേ അധികൃതര്‍ക്ക് അവഗണനയാണ്. കേരളത്തിലോടുന്ന ട്രെയിനുകള്‍ വൈകിപ്പിക്കുന്നത് പകപോക്കലിന്റെ ഭാഗമാണെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ആരംഭിക്കുന്ന തുടര്‍ പ്രക്ഷോഭ കണ്‍വന്‍ഷന്‍ പാലക്കാട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകള്‍ അതിര്‍ത്തികള്‍ വരെ കൃത്യസമയം പാലിക്കുന്നുവെങ്കിലും തുടര്‍ന്ന് കേരളത്തിലൂടെ സര്‍വിസ് നടത്തുമ്പോള്‍ മണിക്കൂറുകളോളം പിടിച്ചിട്ട് റെയില്‍വേ അധികൃതര്‍ വൈകിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ട്രെയിനിന് അനുദിനം വേഗത വര്‍ധിപ്പിക്കുന്ന റെയില്‍വേ അധികൃതര്‍ കേരളത്തില്‍ വേഗത കുറച്ചാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നതെന്നും. മുപ്പത് കിലോമീറ്റര്‍ ആവറേജ് സ്പീഡിലേക്ക് ട്രയിനിന്റെ വേഗത എത്തി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറി നിര്‍ത്തലാക്കുക വഴി കേരളത്തോടുളള വിവേചനം റെയില്‍വേ പൂര്‍ണമാക്കുകയാണ് ചെയ്തതെന്നും സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരെ കാണാന്‍ സമയമില്ലെന്ന് പറയുന്ന ഒരു പ്രധാനമന്ത്രിയെ ഇന്ത്യയില്‍ മാത്രമേ കാണാന്‍ കഴിയുകയുളളു എന്ന് അദ്ദേഹം പരിഹസിച്ചു. മോദി സര്‍ക്കാര്‍ തെറ്റു തിരുത്താന്‍ സ്വയം തയ്യാറാകുമെന്നും കേരളത്തിനുള്ള കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
15 മുതല്‍ 18 വരെ നിയോജകമണ്ഡലം കമ്മിറ്റികളും 25 നുളളില്‍ പഞ്ചായത്ത് തല യോഗങ്ങളും ചേര്‍ന്ന് ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഭീമ ഹര്‍ജിയുടെ നിവേദനത്തോടനുബന്ധിച്ചുള്ള ഒപ്പുശേഖരണം നടത്തുന്നതിനും ഇന്നലെ ചേര്‍ന്ന എല്‍ ഡി എഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സി പി എം ജില്ലാ സെക്രട്ടറി സി. കെ. രാജേന്ദ്രന്‍ അധ്യക്ഷനായി. മുന്‍ റവന്യുമന്ത്രിമാരായ കെ. ഇ. ഇസ്മയില്‍, കെ. പി. രാജേന്ദ്രന്‍, എം. ബി. രാജേഷ് എം. പി, കെ. കൃഷ്ണന്‍കുട്ടി എം. എല്‍. എ, സുഭാഷ് പുഞ്ചക്കോട്ടില്‍, റസ്സാക് മൗലവി, മാത്യു കോഴഞ്ചേരി, മുരളി താരേക്കാട്, പി. ടി. വേലായുധന്‍, നൈസ് മാത്യു, സാദിക് പത്തിരിപ്പാല, കെ. ശിവദാസ്, എ. ശിവപ്രകാശന്‍, സി. പി. ഐ ജില്ലാ സെക്രട്ടറി കെ. പി. സുരേഷ് രാജ് സംസാരിച്ചു. എല്‍. ഡി. എഫ് ജില്ലാ കണ്‍വീനര്‍ വി. ചാമുണ്ണി സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ ആര്‍ ഗോപിനാഥ് നന്ദി രേഖപ്പെടുത്തി.
എം.എല്‍. എ. മാരായ കെ .വി വിജയദാസ്, മുഹമ്മദ് മുഹ്‌സിന്‍, കെ. ഡി. പ്രസേനന്‍, എന്‍. സി. പി. ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."