HOME
DETAILS

പാതയിലെ 'പാതാളം': നാട്ടുകാര്‍ പാലമിട്ടു പ്രതിഷേധിച്ചു

  
backup
July 10 2018 | 20:07 PM

%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be

 

കിന്നിംഗാര്‍: നടുവൊടിക്കും റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരം. ഒടുവില്‍ നാട്ടുകാര്‍ റോഡിലെ കുഴിയില്‍ കമുങ്ങ് പാളി നിരത്തി പാലമിട്ടു പ്രതിഷേധിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമില്ലാതെ തുളുനാടിന്റെ അതിര്‍ത്തി പങ്കിടുന്ന മലയോര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പല സമരങ്ങളും കണ്ടുമടുത്ത നാട്ടുകാരുടെ കൂട്ടായ്മയിലാണു വേറിട്ട സമരവുമായി മുള്ളേരിയ നാട്ടക്കല്‍ കിന്നിംഗാര്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ പ്രതീകാത്മക പാലം പണിതു പ്രതിഷേധിച്ചത്. റോഡ് തകര്‍ന്ന് തരിപ്പണമായി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ജനപ്രതിനിധികള്‍ക്കോ അധികൃതര്‍ക്കോ യാതൊരു അനക്കവുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് കയര്‍ പദവ് വഴി ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുമെന്നത് കൊണ്ടുതന്നെ ചെറുതും വലുതുമായ വാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് തകര്‍ന്ന് പാതാളക്കുഴി രൂപപ്പെട്ട് യാത്ര ദുസഹമായിട്ടുള്ളത്. റോഡിന്റെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അധികൃതര്‍ നാളിതു വരെയായി കണ്ണു തുറന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
കഴിഞ്ഞ വര്‍ഷം മലയോര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ബദിയഡുക്ക പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നില്‍ ധര്‍ണയും ഉപരോധ സമരങ്ങളും റോഡ് തടയല്‍ സമരങ്ങളും നടത്തിയിരുന്നു. മലയോര റോഡുകളായ ചെര്‍ക്കള, കല്ലടുക്ക, ബദിയഡുക്ക, എത്തടുക്ക, കിന്നിംഗാര്‍ എന്നീ പാതകളുടെ കൂട്ടത്തില്‍ മുള്ളേരിയ നാട്ടക്കല്‍ കിന്നിംഗാര്‍ റോഡും നന്നാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
റോഡുകളുടെ വികസനത്തിനുവേണ്ടി ഫണ്ട് നീക്കി വെക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിട്ട് വര്‍ഷം പിന്നിട്ടുവെങ്കിലും ഇതുവരെയായി ഒരു നടപടിയുമില്ല. റോഡ് അറ്റകുറ്റ പ്രവര്‍ത്തനം നടത്തി സഞ്ചാര യോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago