യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനെ ഉപരോധിച്ചു
വടക്കാഞ്ചേരി: നഗരസഭയില്‍ കുടുംബശ്രീ യൂനിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഭരണ സമിതി തികഞ്ഞ സ്വജനപക്ഷപാതം പ്രകടിപ്പിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷിനെ ഘെരാവോ ചെയ്തു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ കുടുംബശ്രീ യൂനിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നല്കിയ അപേക്ഷകള്‍ പരിഗണിക്കുക പോലും ചെയ്യാതെ മാറ്റിവെക്കുകയും, മാനദണ്ഡങ്ങളും, സീനിയോരിറ്റിയും മറികടന്ന് ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലെ കുടുംബശ്രീ രജിസ്റ്റര്‍ ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധസമരം.
ചെയര്പേഴ്സന് പുറത്തിറങ്ങാന്‍ കഴിയാതായതോടെ പൊലിസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി 15 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍മാരെ കസ്റ്റഡിയിലെടുക്കുകയും പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെ.അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്, ടി.വി സണ്ണി, എസ്.എ.എ ആസാദ്, ബുഷ്റ റഷീദ് തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി. കൗണ്‍സിലര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."