എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ് വിജയിപ്പിക്കുക: എസ്.വൈ.എസ്
തൃശൂര്‍: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 26, 27 തീയതികളില്‍ ദേശമംഗലത്ത് നടക്കുന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റ് മഹല്ലുകളുടെ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്ന് സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ട്രഷറര്‍ സി.കെ അഷ്‌റഫലി, വര്‍ക്കിങ് സെക്രട്ടറി പി.പി മുസ്തഫ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മാറിയ സാഹചര്യത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളിലും മഹല്ല് ഭരണ സംവിധാനങ്ങളിലും കാലോചിതവും അനുവദിക്കപ്പെട്ടതുമായ മാറ്റങ്ങള്‍ അനിവാര്യമാണ്.
അതിനുള്ള പ്രത്യേക പരിശീലനങ്ങളും അറിവുകളും രണ്ട് ദിവസത്തെ ക്യാമ്പുകളില്‍ ലഭ്യമാകും എന്നതിനാല്‍ മഹല്ല് ഭാരവാഹികള്‍ ഇതൊരു കര്‍ത്തവ്യ നിര്‍വഹണമായി കണക്കിലെടുക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."