വൈദ്യുതി മുടങ്ങി; പാളയത്തുകാര്‍ കുത്തിയിരിപ്പ് സമരം നടത്തി
അഞ്ചരക്കണ്ടി: പാളയം മണിയത്ത് പ്രദേശത്ത് വൈദ്യുതി മുടങ്ങിയെന്നാരോപിച്ച് പ്രദേശത്തുകാര്‍ കഴിഞ്ഞ ദിവസം രാത്രി ചക്കരക്കല്‍ ഇലക്ട്രിക് ഓഫിസിലെത്തി പാതിരാത്രി വരെ കുത്തിയിരിപ്പ് സമരം നടത്തി. ഉച്ചമുതല്‍ മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തുകാര്‍ ചക്കരക്കല്‍ ഇലക്ട്രിക്ക് ഓഫിസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതി അധികൃതര്‍ ഗൗനിച്ചില്ലെന്ന് പ്രദേശത്തുകാരനായ മധു പാളയം പറഞ്ഞു. വൈദ്യുതി മുടങ്ങിയാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പരിഗണനയുണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി എട്ടുമണിയോടെ പ്രദേശത്തെ വീട്ടമ്മമാരും വയോധികരും ഉള്‍പ്പടെയുള്ള സംഘം ഇലക്ട്രിക് ഓഫിസിലെത്തി പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലിസും സ്ഥലത്തെത്തി. രാത്രി പന്ത്രണ്ടു മണിവരെ ഓഫിസില്‍ നാട്ടുകാര്‍ കുത്തിയിരുന്നു. അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോയി. പിന്നീട് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി ബന്ധം പുന;സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."