മരണവും പുതിയ വൈറസ് ബാധയും കുറഞ്ഞ ആശ്വാസത്തിൽ സഊദി; ഇന്ന് 2,370 രോഗ മുക്തി, 30 മരണം, 2,994 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ ഇന്ന് കൊവിഡ് വൈറസ് ബാധയേറ്റു 30 പേർ മരണപ്പെടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 2,370 രോഗികൾ രോഗ മുക്തരാകുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,994 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിലവിൽ 2,230 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
#الصحة تعلن عن تسجيل (2994) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (30) حالات وفيات رحمهم الله، وتسجيل (2370) حالة تعافي ليصبح إجمالي عدد الحالات المتعافية (165,396) حالة ولله الحمد. pic.twitter.com/5jE44wiFwg
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) July 11, 2020
ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ 285 വൈറസ് ബാധയാണ് കണ്ടെത്തിയത്. ഹുഫൂഫിൽ 226, ജിദ്ദ 221, ദമാം 211, മുബറസ് 158, ത്വായിഫ് 152 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 61,903 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,181 ആയും വൈറസ് ബാധിതർ 229,480 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,370 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 165,396 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."