ശുചീകരണ രംഗത്ത് കോര്‍പറേഷന്‍ അനാസ്ഥ: ലീഗ്
കോഴിക്കോട്: പനി പടരുകയും ഡിഫ്തീരിയ തുടങ്ങിയ മാരകരോഗങ്ങള്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യുമ്പോഴും ശുചിത്വ രംഗത്ത് കോര്‍പറേഷന്‍ ഭരണകൂടം അലംഭാവവും അലസതയും കാണിക്കുകയാണെന്ന് സൗത്ത് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. ഞെളിയന്‍പറമ്പിനു സമാനമാണ് നഗരത്തില്‍ ശുചീകരണത്തിനാവശ്യമായ വാഹനങ്ങള്‍ ഭൂരിഭാഗവും കട്ടപ്പുറത്താണ്. കുടുംബശ്രീ തൊഴിലാളികളുടെ വാഹനങ്ങളും ഓടുന്നില്ല.
കൊതുകു നശീകരണ പ്രവൃത്തി നാമമാത്രമാണ്. ഓടകള്‍ അടഞ്ഞുകിടന്നതിനാല്‍ റോഡുകളാകെ തോടുകളായെന്നും അനാസ്ഥ തുടരുകയാണെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
യോഗം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ സി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മൊയ്തീന്‍കോയ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.ടി സക്കീന്‍ ഹുസൈന്‍, കെ.ടി ബീരാന്‍കോയ, പി.വി അവറാന്‍, സി.പി ഉസ്മാന്‍കോയ, അഡ്വ. എസ്.വി ഉസ്മാന്‍കോയ, അഡ്വ. എ.വി അന്‍വര്‍, അഡ്വ. പി.എം ഹനീഫ്, പി.ടി ലത്തീഫ്, എം.എം കാദിരി, എം.പി കോയട്ടി, ഇ.പി അഷ്‌റഫ്, എ.ടി മൊയ്തീന്‍ കോയ, പി.പി നസീര്‍, കെ.എം റഷീദ്, കെ.ടി മൊയ്തീന്‍, വി.പി ഹമീദ്, എം. മൊയ്തീന്‍ബാബു, പി.ടി ആലി, എം.എ നിസാര്‍, എ.ടി അബ്ദു, എം. ഇബ്‌റാഹിം, ഒ. മമ്മുദു, ശുഐബ്, എന്‍.വി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."