HOME
DETAILS
MAL
ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു
backup
July 11 2020 | 13:07 PM
റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. പൊന്മുണ്ടം ആദൃശ്ശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മയിൽ മരിച്ചത്. റൂമ മുനിസിപ്പാലിറ്റിയിൽ (ബലദിയ) ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലൻ ഹാജി, മാതാവ്: പരേതയായ പാത്തുമ്മു, ഭാര്യ: മൈലാടിക്കുന്നത്ത് മണാട്ടിൽ ആയിഷ കുറുക്കോൾ, മക്കൾ: മുഹമ്മദ്, ഷാനിദ്, സജീബ, സലീന, മുഹമ്മദ് ഷഫ്നീദ്. മരുമകൻ: കള്ളിയാട്ട് കോഴിശേരി അഷ്റഫ് ഓമച്ചപുഴ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."