രാഷ്ട്രീയ ഭാഷാ വിശുദ്ധി സൂക്ഷിക്കണം: ബാലചന്ദ്രന്‍ വടക്കേടത്ത്
തൃശൂര്‍: പൊതുപ്രവര്‍ത്തകര്‍ സ്വാഭാവത്തിലും പെരുമാറ്റത്തിനുമൊപ്പം ഭാഷയിലും വിശുദ്ധി സൂക്ഷിക്കേണ്ടവരാണെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത്. രാഷ്ട്രീയ ഭാഷ ജനകീയ ഭാഷയാണ്. അശ്ലീല ഭാഷയല്ല.
പോരാട്ടത്തിന്റെയും ധാര്‍മ്മിക കലഹത്തിന്റെയും ഭാഷ മെനഞ്ഞെടുക്കാന്‍ ശ്രമിച്ചവരാണ് പഴയകാല കമ്മ്യൂണിസ്റ്റുകാരും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളും.
സമൂഹത്തെ പൊതുവില്‍ അശ്ലീലവല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ കാലമായി. പക്ഷേ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് കൂടുതലായിരിക്കുന്നു.
എന്തും പറയുക എന്നിട്ട് ഗ്രാമീണ പദപ്രയോഗമാണെന്ന ന്യായവാദങ്ങള്‍ കഴമ്പില്ലാത്തതാണ്.
പാര്‍ലമെന്റിനെ നിശബ്ദമാക്കി ജവഹര്‍ലാല്‍ നെഹ്‌റു പോലും കാത് കൂര്‍പ്പിച്ചിരുന്ന് കേട്ടത് എ.കെ.ജിയുടെ മലയാളത്തിലുള്ള പ്രസംഗമാണെന്നും വടക്കേടത്ത് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."