മറുകര പിടിക്കാന്‍ 'പഞ്ചവടിപ്പാലം'
മട്ടന്നൂര്‍:കീഴല്ലൂര്‍ പഞ്ചായത്തിലെ എടയന്നൂര്‍ -കണിയാട്ട തോട് അപകടം ക്ഷണിച്ചുവരുത്തുന്നു.
ഇതിന്റെ കുറുകെയിട്ടിരിക്കുന്ന ദുര്‍ബലമായ പാലത്തിലൂടെയാണ് കുട്ടികളടക്കമുള്ളവര്‍ മറുകര പിടിക്കുന്നത്.
കെട്ടുറപ്പുള്ള പാലമില്ലാത്തതിനാല്‍ ഇതിലൂടെ യാത്രചെയ്യുന്നത് ജീവന്‍പണയപ്പെടുത്തിയാണ്. കഴിഞ്ഞ ദിവസം കുത്തിയൊലിച്ചുപോകുന്ന ഈതോട്ടില്‍ വീണ് ഒരു സ്ത്രീ മരിച്ചിരുന്നു.മഴക്കാലമായതോടെ ഈ വഴി പേടിച്ച് വിദ്യാര്‍ഥികളടക്കമുള്ളവര്‍ കിലോമീറ്റുകള്‍ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
നിരവധി യാത്രക്കാര്‍ പോകുന്ന വഴി സുരക്ഷിതമാക്കണമെന്ന് പല തവണ പരാതിപ്പെട്ടുവെങ്കിലും അവഗണിക്കുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു.
തോടിനോട് ചേര്‍ന്ന ഭാഗം കല്ലുകൊണ്ടു കെട്ടാത്തതിനാല്‍ ഇവ ഇടിഞ്ഞുവീഴുന്നത് അപകടസാധ്യയേറ്റുകയാണ്.
എടയന്നൂര്‍ -കണിയാട്ട തോട് സുരക്ഷിതമായി മുറിച്ചുകടക്കുന്നതിന് സുരക്ഷിതപാലമൊരുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാജന് നിവേദനം നല്‍കി.
പി.കെ.സി.മുഹമ്മദ്,കെ.പി.റഫീഖ്,ശബീര്‍ എടയന്നൂര്‍,മുസമ്മില്‍,അജ്മല്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."