കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി കുന്ദമംഗലം പഞ്ചായത്ത് വികസന സെമിനാര്‍
കുന്ദമംഗലം: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ നടത്തി. അങ്കണവാടി പോഷക പരിപാടിക്ക് 40 ലക്ഷം രൂപയും എസ്.എസ്.എ വിഹിതം 10 ലക്ഷം രൂപ, വനിതാഘടകം പദ്ധതിക്ക് 14,68,600 രൂപ, ശുചിത്വ പദ്ധതികള്‍ക്ക് 26 ലക്ഷം, പശ്ചാത്തല മേഖലക്കു രണ്ടു കോടി, പട്ടികജാതി വികസന മേഖലയില്‍ 86 ലക്ഷം എന്നിങ്ങനെ വകയിരുത്തിയ കരടു വികസന പദ്ധതി രേഖ അവതരിപ്പിച്ചു. ജൈവ കൃഷി പ്രോത്സാഹനം നല്‍കുന്ന കാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ 48 ലക്ഷം രൂപ വകയിരുത്തി. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കു പ്രത്യേക ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ സീനത്ത് അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ലീന വാസുദേവന്‍ കരടു പദ്ധതിരേഖ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വിജി മുപ്രമ്മല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മായ കെ.പി കോയ, ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീബ പുല്‍ക്കുന്നുമ്മല്‍, പി. പവിത്രന്‍ മുന്‍ പ്രസിഡന്റ് എം.പി അശോകന്‍ ബാബു നെല്ലൂളി, ഒ. ഉസ്സയിന്‍, വി. അനില്‍കുമാര്‍, ടി. ചക്രായുധന്‍, ഐസക് മാസ്റ്റര്‍, ജോണി വര്‍ഗീസ്, ബ്രജേഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."