നവദമ്പതികളുടെ കൊല: ആയുധം കണ്ടെത്താന്‍ പൊലിസ് ശ്രമം
മാനന്തവാടി: കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലിസ് ശ്രമം. ഇതിനായി പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും തോടുകളിലും പരിശോധന ആരംഭിച്ചു. സംഭവത്തിന് ശേഷമുണ്ടായ കനത്ത മഴ തിരച്ചിലിന് തടസമാവുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തില്‍ ഒരു വിഭാഗത്തെ ഇതിനായി മാത്രം നിയോഗിച്ചിരിക്കുകയാണ്. മൂര്‍ച്ചയേറിയ ആയുധമോ കമ്പിപ്പാര പോലുള്ളവയോ കൊണ്ടാകാം കൊല നടത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം വിവരം. രാപകല്‍ വ്യത്യാസമില്ലാതെ വിവിധ ഗ്രൂപ്പുകളായാണ് പൊലിസ് കേസന്വേഷണം നടത്തിവരുന്നത്.
മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘംഅന്വേഷണം സംബന്ധിച്ച് പുരോഗതി വിലയിരുത്താനായി തിങ്കളാഴ്ച രാത്രിയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണം സംബന്ധിച്ച ചെറിയ സൂചനകള്‍ പോലും പുറത്തു വിടാതിരിക്കാന്‍ സംഘാംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പൊലിസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനാണ് ഈ ജാഗ്രതയെന്നാണ് പൊലിസ് വിശദീകരണം. പ്രതികള്‍ രക്ഷപ്പെടില്ല എന്ന ഉറപ്പ് മാത്രമാണ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും നല്‍കുന്നത്.
സംഭവ ദിവസം പ്രദേശത്ത് എത്തിയ വാഹനങ്ങളെ സംബന്ധിച്ച് വിവര ശേഖരണത്തിനായി സി.സി കാമറ പരിശോധന ഇപ്പോഴും തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാള പരിശോധനയും വെള്ളമുണ്ട പൊലിസ് സ്‌റ്റേഷനില്‍ നടന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."