സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും പിടിയില്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍. എന്‍.ഐ.എ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
#KeralaGoldScandal case: Swapna Suresh, the key suspect, along with her family members, taken in custody by NIA (National Investigation Agency) in Bengaluru. Swapna Suresh will be produced in NIA office in Kochi tomorrow. pic.twitter.com/tCwhNuZMne
— ANI (@ANI) July 11, 2020
കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. സ്വര്‍ണം കസ്റ്റംസ് പിടികൂടിയതു മുതല്‍ ഇവര്‍ ഒളിവിലായിരുന്നു. ഇരുവരെയും നാളെ കൊച്ചിയിലേക്ക് കൊണ്ടുവരും.
എന്‍.ഐ.എ ബംഗളൂരു യൂനിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും മകളുമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും നാളെ രാവിലെ കൊച്ചിയിലെ എന്‍.ഐയെ അസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദിപ് നാലാം പ്രതിയാണ്. ഒന്നാം പ്രതി സരിത്ത് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി ചൊവ്വാഴ്ച്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇവര്‍ പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."