കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് പുതിയ വി.സിയായി; കുസാറ്റ് അധ്യാപകന്‍ ഡോ. എം.കെ ജയരാജ്
തേഞ്ഞിപ്പലം: കഴിഞ്ഞ നവംബര്‍ 20നു ശേഷം സ്ഥിരമായി വൈസ് ചാന്‍സലര്‍ ഇല്ലാതിരുന്ന കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ കുസാറ്റില്‍ നിന്നുള്ള ഫിസിക്‌സ് അധ്യാപകന്‍ ഡോ. എം.കെ ജയരാജിനെ വിസിയായി നിയമിച്ചു. ഇടതുപക്ഷ നോമിനിയാണിദ്ദേഹം. എം.ജിയില്‍ നിന്നുള്ള ഡോ. കെ.എം സീതി വിസിയാവുമെന്നായിരുന്നു ഇടതുപക്ഷം പ്രചാരണം നടത്തിയിരുന്നത്.
എന്നാല്‍ ബി.ജെ.പി താല്‍പര്യങ്ങള്‍ ഇതിനെതിരായതോടെ സര്‍ക്കാര്‍ സീതിക്കു വേണ്ടിയുള്ള നിലപാടില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഡോ. ജയപ്രകാശിനു വേണ്ടി കേന്ദ്ര മന്ത്രിയടക്കമുള്ള ബി.ജെ.പിക്കാരും രംഗത്തെത്തിയതോടെ ഗവര്‍ണര്‍ വി.സി നിയമനത്തില്‍ സമ്മര്‍ദത്തിലാവുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ വി.സി സ്ഥാനത്തേക്കു നല്‍കിയ ലിസ്റ്റില്‍ എംജിയില്‍ നിന്നുള്ള പ്രൊഫ. കെ.എം സീതി, എം.ജിയിലെ ഡോ. സി.ടി അരവിന്ദ് കുമാര്‍, കുസാറ്റില്‍ നിന്നുള്ള ഡോ. എം.കെ ജയരാജ് എന്നിവരാണുള്ളത്. യു.ജി.സി പ്രതിനിധി നല്‍കിയ ലിസ്റ്റില്‍ സി.ടി.ആര്‍.ഐയിലെ ഡോ. ജയപ്രകാശ്, ഷിംല യൂനിവേഴ്‌സിറ്റിയിലെ ഡോ.എം.വി നാരായണന്‍, എം.ജിയിലെ ഡോ. സുരേഷ് മാത്യു എന്നിവരായിരുന്നു ഉള്‍പ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."