ഹജ്ജ് കമ്മിറ്റിക്ക് കാലാവധി നീട്ടി നല്‍കാന്‍ സാധ്യത
നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിനായി നിലവിലെ കമ്മിറ്റിക്ക് കാലാവധി നീട്ടി നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അടുത്ത മാസം എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ക്യാംപ് പകുതി വഴിയിലെത്തി നില്‍ക്കുമ്പോള്‍ പുതിയ ഹജ്ജ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം ഒന്നിനാണ് ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രയാകുന്നത്. ഹജ്ജ് ക്യംപ് ഈ മാസം 31 ന് ആരംഭിക്കും. മാത്രമല്ല പുതിയ കമ്മിറ്റി നിലവില്‍ വന്ന ശേഷം നിശ്ചിത ദിവസം മുന്‍പ് നോട്ടിസ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള യോഗം ചേരാനാകൂ.
ക്യാംപ് നടക്കുന്നതിനിടയില്‍ ചെയര്‍മാന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടായാല്‍ ക്യാംപിന്റെ പ്രവര്‍ത്തനം തന്നെ കുത്തഴിഞ്ഞ നിലയിലാകാനും സാധ്യതയുണ്ട്. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള കമ്മിറ്റിക്ക് ഒന്നോ രണ്ടോ മാസം കൂടി കാലാവധി നീട്ടി നല്‍കുക മാത്രമാണ് എക പോംവഴി. നിലവിലെ കമ്മിറ്റിയിലെ ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് അടുത്ത കമ്മിറ്റിയില്‍ അംഗമാകാനും കഴിയില്ല. തുടര്‍ച്ചയായി മൂന്ന് ഹജ്ജ് കമ്മിറ്റിയില്‍ അംഗമാകാന്‍ കഴിയില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എ.കെ.അബ്ദുല്‍ റഹ്മാന്‍, ഡോ. ഇ.കെ.അഹമ്മദ് കുട്ടി എന്നിവരാണ് തുടര്‍ച്ചയായി രണ്ട് തവണ ഹജ്ജ് കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നതിനാല്‍ അടുത്ത കമ്മിറ്റിയില്‍ തുടരാന്‍ സാധിക്കാത്തവര്‍. 2015 ജൂലൈ 20 നാണ് ഇപ്പോഴത്തെ കമ്മിറ്റി നിലവില്‍ വന്നത്. തുടര്‍ന്ന് കോട്ടുമല ബാപ്പു മുസ്‌ലിയാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."