ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌ന എങ്ങനെ ബംഗളൂരുവിലെത്തി?- സര്‍ക്കാരിനു നേരെ മറ്റൊരു ചോദ്യം
കൊച്ചി: തിരുവനന്തപുരം ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിവാദച്ചുഴിയില്‍ നിന്ന് മറ്റൊരു ചുഴിയിലേക്ക്. പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ കസ്റ്റഡിയിലായതോടെയാണ് പുതിയ ചോദ്യമുയര്‍ന്നിരിക്കുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്തത് ബംഗളൂരുവില്‍ നിന്നാണ്. ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്തിയ തിരുവനന്തപുരത്തു നിന്ന് ഇവര്‍ എങ്ങനെയാണ് ബംഗളൂരുവില്‍ എത്തിയതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
എന്‍.ഐ.എ ബംഗളൂരു യൂനിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും മകളുമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും നാളെ രാവിലെ കൊച്ചിയിലെ എന്‍.ഐയെ അസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദിപ് നാലാം പ്രതിയാണ്. ഒന്നാം പ്രതി സരിത്ത് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി ചൊവ്വാഴ്ച്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇവര്‍ പിടിയിലാകുന്നത്.
തിരുവനന്തപുരത്ത് മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കരന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. തിരുവനന്തപുരത്തുനിന്ന്് കൊച്ചിയിലെത്തി മൂന്നുദിവസം താമസിച്ചശേഷമാണ് ഇവര്‍ ബംഗുളൂരുവിലേക്ക് കടന്നതെന്നാണ് വിവരം. ഫോണ്‍ ചോര്‍ത്തിയാണ് ഇവരെ എന്‍.ഐ.എ കണ്ടെത്തിയത്. സംസ്ഥാനം കടന്ന് പുറത്ത് പോയത് എങ്ങനെയെന്നും ഇതിനായി സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്ന തിരുവനന്നുരത്തു നിന്ന് പുറത്തുകടക്കാന്‍ ഉന്നതരുടെ സഹായം ലഭിച്ചതായും സൂചനയുണ്ട്.
കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ പൊലിസ് നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലിസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ്, എന്‍.ഐ.എ എന്നിവയുമായുള്ള ഏകോപനവും സംഘത്തിനുണ്ട്. സ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി കമ്മിഷണര്‍ വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ സഹായം തേടി കസ്റ്റംസ് അധികൃതര്‍ കമ്മിഷണര്‍ക്ക് ഇ-മെയിലായാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."