പെട്രോള്‍, ഡീസല്‍വില വീണ്ടും ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പെട്രോളിന് 1.15 പൈസയും ഡീസലിന് 77 പൈസയുമാണ് തലസ്ഥാനത്ത് കൂടിയത്. പ്രതിഷേധം ഉയരാത്തതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.
കര്‍ണാടക തെരഞ്ഞടുപ്പുകാലത്ത് ആഴ്ചകളോളം ഇന്ധനവിലയില്‍ വര്‍ധന ഉണ്ടായിരുന്നില്ല.തെരഞ്ഞടുപ്പിന് പിന്നാലെ ദിനംപ്രതി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു കൊണ്ടേയിരുന്നു.അന്ന് പെട്രോളിന്റെ വില 81 രൂപ കടന്ന് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇടക്ക് ഇന്ധന വിലയില്‍ നേരിയ കുറവ് വരുത്തിയെങ്കിലും ഈ മാസം അഞ്ചുമുതല്‍ തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. സമരപരിപാടികള്‍ ഉള്‍പ്പെടെയാണ് അവര്‍ ആലോചിക്കുന്നത്.ഈ മാസം നാലുമുതല്‍ സംസ്ഥാനത്തെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം 20നകം ഓട്ടോ ടാക്സി നിരക്ക് വര്‍ധനവ് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ സമരം മാറ്റിവച്ചത്. ഇന്ധനവില വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ ഉടന്‍ സര്‍ക്കാരിന്റെ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."