HOME
DETAILS

കനത്ത മഴ: കുറ്റ്യാടിക്കടുത്ത് ഉരുള്‍പൊട്ടി

  
backup
July 10 2018 | 20:07 PM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f


കോഴിക്കോട്: കാലവര്‍ഷം സജീവമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. കര്‍ണാടക മുതല്‍ കേരള തീരംവരെ തുടരുന്ന ന്യൂനമര്‍ദപാത്തിയും വടക്കന്‍ കേരളത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് മഴക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍ കനത്ത മഴ ലഭിച്ചു. വയനാട്ടിലെ വൈത്തിരിയില്‍ 17 സെ.മി മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇവിടെയാണ്. പിറവം 15, നിലമ്പൂര്‍ 11, ഇരിക്കൂര്‍ 5.7 സെ.മി മഴ ലഭിച്ചു.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇതു സ്ഥിരീകരിക്കുന്നില്ല.
ഇന്നലെ വൈകിട്ട് ഇറക്കിയ ബുള്ളറ്റിന്‍ പ്രകാരം കേരളത്തില്‍ ഇന്നുകൂടി കനത്തമഴയും നാളെമുതല്‍ ഒറ്റപ്പെട്ട കനത്തമഴയുമാണ്. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനിടെ, ഇന്നലെ കുറ്റ്യാടിക്കു സമീപം പശുക്കടവിനു സമീപം മീന്‍പറ്റ വനത്തില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് കുറ്റ്യാടിപ്പുഴ കരകവിഞ്ഞൊഴുകി. കക്കയം, പെരുവണ്ണാമൂഴി ഡാമുകള്‍ നിറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago