HOME
DETAILS

അഭിമാന താരകമെത്തി, നാടും വീടും ആഹ്ലാദത്തില്‍

  
backup
April 07 2019 | 18:04 PM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%95%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%82

 

സിവില്‍ സര്‍വിസ് ജേതാവ് ശ്രീധന്യയെ അഭിനന്ദിച്ച് ഗവര്‍ണര്‍


പൊഴുതന(വയനാട്): അഞ്ചു സെന്റിലെ പണി പൂര്‍ത്തിയാകാത്ത വീട്, പുറമ്പോക്ക് ഭൂമിയാണെന്ന വാദം ഉയര്‍ന്നതോടെ നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി കൈവശരേഖ പോലും ലഭിച്ചിട്ടില്ല. ഇവിടെ നിന്ന് ഒരു ആദിവാസി വിദ്യാര്‍ഥിനി സിവില്‍ സര്‍വിസിന്റെ ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ ആ മിന്നും താരകത്തെ കാണാനും അഭിനന്ദിക്കാനും സംസ്ഥാന ഗവര്‍ണര്‍പോലും ഇന്നലെ ഒരു ദിവസം അവള്‍ക്കായി കാത്തിരുന്നു. ഞായറാഴ്ച വയനാട്ടില്‍ ഔദ്യോഗിക ചടങ്ങുകളൊന്നും ഇല്ലാതിരുന്നിട്ടും സിവില്‍ സര്‍വിസ് ജേതാവ് ശ്രീധന്യയെ കാണാനും അഭിനന്ദിക്കാനുമായി ഗവര്‍ണര്‍ തന്റെ മടക്കയാത്ര ഒരു ദിവസംകൂടി നീട്ടുകയായിരുന്നു.
അഭിമാനതാരകമെത്തിയതോടെ നാടും കോളനിയും ആഹ്ലാദത്തിലാണ്. ഇന്നലെ രാവിലെയാണ് ശ്രീധന്യ വീട്ടിലെത്തിയത്. തിരുവനന്തപുരത്തു നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ വൈത്തിരിയില്‍ ഇറങ്ങിയ ശ്രീധന്യയെ നാട്ടുകാര്‍ സ്വീകരിച്ച് വീട്ടിലെത്തിച്ചു. തുടര്‍ന്ന് സമുദായ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടന്നു. ആനന്ദാശ്രുക്കളോടെയാണ് മാതാപിതാക്കളായ കെ.കെ സുരേഷ്, കെ.സി കമല എന്നിവര്‍ മകളെ സ്വീകരിച്ചത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സ്ഥലത്തെത്തിയിരുന്നു. അല്‍പസമയം കുടുംബത്തോടൊപ്പം ചെലവഴിച്ച് നേരെ കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസിലേക്ക്. ശ്രീധന്യയെ കാത്തിരിക്കുന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കാണാനായിരുന്നു ഈ യാത്ര. വിജയിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് അരമണിക്കൂറോളം നീണ്ടുനിന്ന സൗഹൃദ കൂടിക്കാഴ്ച. ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള അരുള്‍ ആര്‍.ബി. കൃഷ്ണ, ജില്ലാ പൊലിസ് മേധാവി ആര്‍. കറുപ്പസാമി, ശ്രീധന്യയുടെ മാതാപിതാക്കളായ കെ.കെ സുരേഷ്, കെ.സി കമല, സഹോദരന്‍ ശ്രീരാഗ് എന്നിവരും പങ്കെടുത്തു.


ശ്രീധന്യയെ അഭിനന്ദിച്ച ഗവര്‍ണര്‍ വീട്ടുകാര്യങ്ങളും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ശ്രീധന്യയുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശ്രീധന്യയുടെ മാതാപിതാക്കളുമായി പ്രശ്‌നങ്ങള്‍ സംസാരിക്കുമെന്ന് കലക്ടറും ഉറപ്പുനല്‍കി. തനിക്കിത് അഭിമാന നിമിഷമാണെന്നും ചട്ടങ്ങളും നിയമങ്ങളും പാലിച്ച് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശ്രീധന്യ പറഞ്ഞു.


പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനി സ്വദേശികളായ സുരേഷ് - കമല ദമ്പതികളുടെ മൂന്നുമക്കളില്‍ രണ്ടാമത്തെ ആളാണ് ശ്രീധന്യ. ഇരുവരും കൂലിപ്പണിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. വിവാഹിതയായ സഹോദരി സുഷിത ഒറ്റപ്പാലം സിവില്‍ കോടതിയില്‍ ജോലിചെയ്യുന്നു. സഹോദരന്‍ ശ്രീരാഗ് മീനങ്ങാടി പോളിടെക്‌നിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്.


പണിപൂര്‍ത്തിയാകാത്ത വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. കുടുംബ സ്വത്ത് വീതംവച്ചപ്പോള്‍ ലഭിച്ച അഞ്ച് സെന്റില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുക കൊണ്ടാണ് വീടു നിര്‍മാണം ആരംഭിച്ചത്. സ്ഥലത്തിന് ഇതുവരെ കൈവശ രേഖ ലഭിക്കാത്തതിനാല്‍ ലോണ്‍പോലും എടുക്കാന്‍ സാധിക്കുന്നില്ലെന്ന് സുരേഷ് പറഞ്ഞു.
മഴയത്ത് തോരാത്ത വീട്ടില്‍ കയറിക്കിടക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മകളുടെ ഈ വിജയം മറ്റുള്ള കുട്ടികള്‍ക്ക് മാതൃകയാവട്ടെയെന്നും അഭിമാനത്തോടെ ശ്രീധന്യയുടെ അമ്മ കമല പറയുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി തുടങ്ങിയവരും വീട്ടിലെത്തി വിജയിയെ അഭിനന്ദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago