അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി
കോട്ടയം: നെടുങ്കുന്നത്തെ സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഇന്നലെ രാവിലെ 10.30ന് ജില്ലാ പൊലിസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്വക്വാഡും കറുകച്ചാല്‍ പൊലിസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. 250 ഡിറ്റനേറ്ററുകളും 82 ജെലാറ്റിന്‍ സ്റ്റിക്കുകളും അഞ്ചരക്കിലോ വെടിമരുന്നുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ ഉടമയായ സന്ദീപ് (49), സഹോദരന് സന്തോഷ് (44) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. മുന്‍പ് മേഖലയില്‍ പാറപൊട്ടിക്കുന്നതിനാവശ്യമായ സ്ഫോടക വസ്തുക്കള്‍ വിതരണംചെയ്യാന്‍ ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍, രണ്ടുവര്‍ഷം മുന്‍പ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള നെടുങ്കുന്നത്തെ ഹാര്ഡെ്വെയര് സ്റ്റോറിന്റെ ഗോഡൗണിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
കറുകച്ചാല്‍, നെടുങ്കുന്നം പ്രദേശങ്ങളില്‍ പാറമടകളിലേക്കാവശ്യമായ സ്ഫോടക വസ്തുക്കള്‍ ഇവര്‍ വിതരണംചെയ്യുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."