HOME
DETAILS
MAL
പിണറായിയുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളം: ഹസന്
backup
April 07 2019 | 18:04 PM
കണ്ണൂര്‍: കോണ്‍ഗ്രസ് മുക്ത ഭാരതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്.
സി.പി.എമ്മും ബി.ജെ.പിയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പിന്തുടരുന്നത്. സംഘികളും സഖാക്കളും തമ്മില്‍ ധാരണയോടെയാണ് കേരളത്തില്‍ യു.ഡി.എഫിനെ നേരിടുന്നത്. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ എതിര്‍ക്കാനോ കേന്ദ്രവിരുദ്ധ സമരം നടത്താനോ സി.പി.എം തയാറാവാത്തതിനുപിന്നില് ബി.ജെ.പി-സി.പി.എം രഹസ്യബന്ധമാണ്. ബോഫോഴ്സ് തോക്കിടപാടിനെതിരേ ഉറഞ്ഞുതുള്ളിയ സി.പി.എം രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേല്‍ യുദ്ധവിമാന കരാറിനെതിരേ ഒരക്ഷരം മിണ്ടിയില്ലെന്നും ഹസന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."