പെന്ഷന് റദ്ദാക്കിയ നടപടി പ്രതിഷേധാര്‍ഹം: സാമൂഹ്യ സുരക്ഷാ പെന്‍ഷനേഴ്സ് യൂനിയന്‍
ആലപ്പുഴ: ഇരട്ടപദവിയിലൂടെ ഖജനാവിന് ലക്ഷങ്ങളുടെ ബാധ്യത വരുത്തുന്ന പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍കാരുടെ പെന്ഷന് ഇല്ലാതാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സാമൂഹ്യ സുരക്ഷാ പെന്‍ഷനേഴ്സ് യൂണിയന് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ക്ഷേമപെന്ഷന് 5000 രൂപയാക്കണമെന്ന ആവശ്യം നിലവിലിരിക്കെ തുഛമായ പെന്ഷന് തുകയോടൊപ്പം കര്‍ഷക പെന്‍ഷനോ, കര്‍ഷകതൊഴിലാളി, കയര്‍തൊഴിലാളി പെന്‍ഷനോ വാങ്ങാമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രതിഷേധസൂചകമായി 27ന് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തുവാന്‍ യോഗം തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് എ.കെ. മദനന് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. മുകുന്ദന്‍പിള്ള ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് റ്റി.റ്റി കുരുവിള, ബേബി പാറക്കാടന്‍, എ. ഷൗക്കത്ത്, ആര്. ജയപാലന്, പൊന്നപ്പന് മാവേലി, ജലജ, മേനോന്, അജിതകുമാരി, വിജയകുമാരിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."