വാത്തികാട്-പൂത്തോട്ട ഫെറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജങ്കാര്‍ സര്‍വീസ്
വടുതല: വാത്തികാട്-പൂത്തോട്ട ഫെറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജങ്കാര്‍ സര്‍വീസ് നടത്താന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പുതിയ തീരുമാനം.
പൂത്തോട്ടയില്‍ താത്കാലിക ജെട്ടി നിര്‍മിക്കും. വാത്തികാട് നിലവില്‍ ജെട്ടി ഉണ്ട്. പെരുമ്പളം പാണാവള്ളി ജങ്കാര്‍ കരാറുകാര്‍ക്ക് തന്നെ ഈ സര്‍വീസും നടത്തുന്നതിനുള്ള അവസരം നല്‍കും.
എ.എം. ആരിഫ് എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മിച്ച 'ഐശ്വശ്യം' ജങ്കാര്‍ ഇവിടെ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു അധ്യക്ഷത വഹിച്ചു. പി.ജി. മുരളീധരന്, പി.കെ. രാജന്, സി.എന്‍. പീതാംബരന്, കമലാസനന്, ശശീന്ദ്രനാഥക്കുറുപ്പ്, വി.സി. അജീഷ്, പി. രാമചന്ദ്രന്, എസ്. വീണ, ജനകീയ ട്രസ്റ്റ് പ്രതിനിധികള്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."