HOME
DETAILS

ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ കുരുങ്ങി സംവരണ വാര്‍ഡുകളുടേയും  പദവികളുടേയും നറുക്കെടുപ്പ്

  
backup
July 12 2020 | 02:07 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a1%e0%b5%97%e0%b4%a3%e0%b4%bf-2
 
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിനായുളള സംവരണ വാര്‍ഡുകളുടേയും പദവികളുടേയും നറുക്കെടുപ്പ് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ കുരുങ്ങി നീളുന്നു. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു പിറകെ നടത്തേണ്ട നറുക്കെടുപ്പാണ് ഇതുവരെ നടത്താന്‍ കഴിയാത്തത്. നിലവിലുളള തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സംവരണ വാര്‍ഡുകള്‍, പദവി തുടങ്ങിയ സംബന്ധിച്ചും ഇതുവരെ വിവരങ്ങളും തേടിയിട്ടില്ല.
  1,200 തദ്ദേശ സ്ഥാപനങ്ങളില്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെയാണ് ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ആദ്യഘട്ടമെന്ന നിലയില്‍ വോട്ടര്‍പട്ടിക കഴിഞ്ഞ മാസം 17ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് സംവരണ വാര്‍ഡുകളുടേയും പ്രസിഡന്റെ് ഉള്‍പ്പടെയുളള പദവികളുടേയും നറുക്കെടുപ്പ് നടത്തേണ്ടത്. വനിത, പട്ടികജാതി, പട്ടികജാതി വനിത, പട്ടിക വര്‍ഗം, പട്ടികവര്‍ഗ വനിത എന്നിവയാണ് സംവരണ വാര്‍ഡുകള്‍.
   നിലവില്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 15,962 വാര്‍ഡുകളാണുളളത്. ഇതില്‍ 9,365 എണ്ണവും സംവരണ വാര്‍ഡുകളാണ്. 6,597 എണ്ണമാണ് ജനറല്‍ വാര്‍ഡുകള്‍. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുളള 2,079 വാര്‍ഡുകളില്‍ 1,268 സംവരണ വാര്‍ഡുകളാണ്. 14 ജില്ലാ പഞ്ചായത്തുകളില്‍ 331 വാര്‍ഡുകളില്‍ 188 എണ്ണം സംവരണവും 143 എണ്ണം ജനറല്‍ വാര്‍ഡുകളുമാണ്. 87 നഗരസഭകളില്‍ ആകെയുളള 3,034 വാര്‍ഡുകളില്‍ 1,840 വാര്‍ഡുകളും സംവരണമാണ്. 1,194 വാര്‍ഡുകളാണ് ജനറലിലുളളത്. ആറ് കോര്‍പറേഷനുകളിലുളള 414 വാര്‍ഡുകളില്‍ 254 എണ്ണവും സംവരണവും 160 ജനറലലുമാണ്. സ്ഥാന പദവിയിലേക്കുളള നറുക്കെടുപ്പ് ഇതിന് ശേഷമാണ് നടത്തേണ്ട്. നിലവില്‍ വനിതാ പ്രസിഡന്റുമാരായി 535 പേരും പട്ടികജാതി,പട്ടിക വര്‍ഗ, പട്ടിക വര്‍ഗ വനിത വിഭാഗങ്ങളില്‍ 10 പേരുമുണ്ട്. പട്ടികജാതി സ്ത്രീകളായി 57 പേരും ജനറല്‍ വിഭാഗത്തില്‍ 531 പേരും അധ്യക്ഷ പദവിയിലുണ്ട്.
   വാര്‍ഡ് വിഭജനം നടക്കാത്തതിനാല്‍ നിലവിലുള്ള വാര്‍ഡുകളെ നറുക്കെടുപ്പിലൂടെ സംവരണമാക്കിയാണ് കണ്ടെത്തേണ്ടത്. നിലവില്‍ പദവിയില്‍ സ്ത്രീ സംവരണങ്ങല്‍ മുഴുവന്‍ ജനറലായി മാറ്റും. എന്നാല്‍ സംവരണ വാര്‍ഡുകളില്‍ കാര്യമായ മാറ്റങ്ങളാണ് വരിക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  8 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  35 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  36 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  39 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago