മസ്കറ്റില്‍ മലയാളി യുവതിയുടെ നഗ്നചിത്രം പകര്‍ത്തി പീഡനം
കൊല്ലം: ജോലിക്കായി മസ്കറ്റിലെത്തിച്ച മലയാളി യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ലൈംഗികവൃത്തിക്ക് ഇരയാക്കിയെന്ന് പരാതി. അഞ്ചാലുമൂട് സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്.
വീട്ടുജോലി വാഗ്ദാനം ചെയ്തായിരുന്നു വഞ്ചിച്ചതെന്ന് രണ്ടുകുട്ടികളുടെ മാതാവായ യുവതി പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു. ബന്ധുക്കളായ സ്ത്രീകളായിരുന്നു ഖത്തറിലേക്ക് കൊണ്ടുപോയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഇവരെ ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു.
ഒന്‍പതു മാസത്തോളം യുവതിയെ മലയാളികള്‍ അടക്കമുള്ള ആവശ്യക്കാര്‍ക്ക് കാഴ്ചവച്ചു. കൂടാതെ ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ളവ തട്ടിയെടുക്കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ ഭര്‍ത്താവിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും വിദേശ മലയാളികളും ചേര്‍ന്നാണ് യുവതിക്ക് നാട്ടിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. പീഡനം നടത്തിയവര്‍ക്കെതിരേ നിയമനടപടി സമീപിക്കാനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."