മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും
വേങ്ങര: കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട് നാലിന് മമ്പുറത്തെ എ.ആര് നഗര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
വി.കെ പടി വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ വയനാട് പനമരം സ്വദേശി ഭാവന, മക്കളായ ഐശ്വര്യ, നന്ദന, വിസ്മയ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി രാജേഷ്, യുവതിയുടെ ബന്ധുക്കള്‍ എന്നിവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ സന്നദ്ധരാവാത്തതിനാല് നാലു മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
പ്രശ്നത്തെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളും പഠനം നടത്തിയിരുന്ന എ.ആര് നഗര്‍ ഇരുമ്പുചോല എ.യു.പി സ്കൂള്‍ അധികൃതരാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മാനേജിംഗ് കമ്മിറ്റി, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് പൊലിസുമായി ധാരണയിലെത്തിയ ശേഷമാണ് സംസ്കാരത്തിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കാര്‍പ്പന്ററി തൊഴിലുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ രാജേഷ് ഇസ്ലാം മതം സ്വീകരിച്ച് റജീനയെ വിവാഹം ചെയ്യുകയും ആദ്യത്തെ രണ്ടു കുട്ടികള്‍ ഉണ്ടായ ശേഷം കുടുംബം ഒന്നിച്ച്് ഹിന്ദുമതം സ്വീകരിക്കുകയുമായിരുന്നു.
ഏഴു വര്‍ഷമായി വി.കെ പടിയില്‍ താമസിക്കുന്ന കുടുംബം അയല്‍വാസികളുമായി ഒരു ബന്ധവും സ്ഥാപിച്ചിരുന്നില്ല. ഏഴ്, ആറ്, മൂന്ന് ക്ലാസുകളില്‍ പഠിച്ചിരുന്ന മൂന്ന് കുട്ടികളും സമീപ വീടുകളിലെ കുട്ടികള്‍ക്കൊപ്പം ഏറെ സൗഹൃദം പങ്കുവെച്ചായിരുന്നു സ്കൂള്‍ യാത്രകള്‍. മൂവരും ഒന്നിച്ച് അമ്മക്കൊപ്പം ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത് സ്കൂള്‍ അധികൃതര്‍ക്കും നാട്ടുകാര്‍ക്കും തീരാവേദനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."