HOME
DETAILS
MAL
രാസവളം വിതരണം ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കണം
backup
July 10 2018 | 20:07 PM
ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2018-19 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് രാസവളം വിതരണം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനോടും ജൈവകര്‍ഷകരോടുമുള്ള വെല്ലുവിളിയാണെന്നും തീരുമാനം പിന്‍വലിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജൈവകൃഷിക്കുള്ള ജില്ലാ അവാര്‍ഡ് വാങ്ങിയ ചെറുപുഴ പഞ്ചായത്ത് ജൈവവളം വിതരണം ചെയ്യുന്നത് മറ്റ് ലാഭങ്ങള്‍ ലക്ഷ്യമിട്ടാണ്. തീരുമാനത്തില്‍നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ സമാന ചിന്താഗതിയുള്ള സംഘടനകളെ യോജിപ്പിച്ച് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."