കുമ്പഞ്ഞി കോളനിക്കാര്‍ക്കായി മെഡിക്കല്‍ ക്യാംപ് ഇന്ന്
ആലപ്പുഴ: അരൂര്‍ ഗ്രാമപഞ്ചായത്തില്‍ കുമ്പഞ്ഞി കോളനിയിലെ എട്ട് ഒമ്പത് വാര്‍ഡുകളില്‍പ്പെടുന്നവര്‍ക്കായി ഇന്ന് രാവിലെ എട്ട് മുതല്‍ ചന്തിരൂര്‍ ഗവമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. എ.എം.ആരിഫ് എം.എല്‍.എ ആധ്യക്ഷ്യംവഹിക്കും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പോഷകാഹാരകിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. ഔഷധ സസ്യ വിതരണോദ്ഘാടനം നടന്‍ ശ്രീനിവാസന്‍ നിര്‍വഹിക്കും. ദേശീയ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, കേരള പട്ടികജാതി വികസനവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി കോളനി വാസികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ടുള്ള ഹരികിരണം പദ്ധതിയുടെ ഭാഗമായാണ് ചികിത്സാക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് ചന്തിരൂരില്‍ നടക്കുക. സൗജന്യ ലാബ് പരിശോധനാ സൗകര്യവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."