HOME
DETAILS
MAL
സ്വപ്ന സംസാരിക്കുന്നത് എല്‍.ഡി.എഫ് കണ്‍വീനറെ പോലെ: ഷാഫി പറമ്പില്‍
backup
July 12 2020 | 02:07 AM
കൊച്ചി: കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കില്‍ പ്രതിപക്ഷത്തിന് സമരം നടത്തേണ്ടി വരില്ലായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.
ഓഡിയോ ക്ലിപ്പില്‍ സ്വപ്ന സംസാരിക്കുന്നത് എല്‍.ഡി. എഫ് കണ്‍വീനറെ പോലെയാണെന്ന് ഷാഫി ആരോപിച്ചു.
സ്വര്‍ണക്കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളം കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ചതുരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയ്ക്ക് ഒളിവില്‍ കഴിയുമ്പോഴും ആശങ്ക അടുത്ത തെരഞ്ഞെടുപ്പില്‍ ഇതു മുഖ്യമന്ത്രിയെ എങ്ങനെ ബാധിക്കും എന്നാണ്. ഇടതുമുന്നണി കണ്‍വീനര്‍ക്കു പോലുമില്ലാത്ത ആശങ്കയാണത്. മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിവാക്കുന്നതാണ് ഓഡിയോ ക്ലിപ്പ്. ഉന്നതരുടെ പേരു പുറത്തുവരാതിരിക്കാനുള്ള സമ്മര്‍ദവും വിലപേശലും നടത്തുകയാണ് സ്വപ്നയെ ഒളിവില്‍ പാര്‍പ്പിച്ചവരുടെ ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
പി.വി സി പൈപ്പുകള്‍ കൊണ്ട് ചതുരം തീര്‍ത്ത ശേഷം സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തകര്‍ അഞ്ച് നിരകളായി അണിനിരന്നായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."