HOME
DETAILS
MAL
എന്‍.ഐ.എക്കൊപ്പം ഐ.ബിയും റോയും സി.ബി.ഐയും സഹകരിച്ചേക്കും
backup
July 12 2020 | 02:07 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എക്കൊപ്പം ഐ.ബിയും റോയും സഹകരിച്ചേക്കുമെന്ന് സൂചന. സ്വര്‍ണക്കടത്തിനേക്കാളുപരി പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നു കണ്ടെത്തിയതോടെയാണ് ഇതിനു സാധ്യത തെളിയുന്നത്.
ആദ്യഘട്ടത്തില്‍ ഇതിനു സാധ്യതയില്ലെങ്കിലും പല ഘട്ടങ്ങളിലായി ഈ ഏജന്‍സികള്‍ അന്വേഷണത്തിന്റെ ഭാഗമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
സ്വര്‍ണക്കടത്തിന് കേരളത്തിലെയും വിദേശങ്ങളിലെയും കണ്ണികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തേണ്ടതാണ് പ്രധാനമെന്നാണ് ഇതിനുവിശദീകരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിലേക്ക് എത്തണമെങ്കില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. വിദേശത്ത് അന്വേഷണം നടത്താന്‍ എന്‍.ഐ.എക്ക് പരിമിതി ഉള്ളതിനാല്‍ ഇന്റര്‍പോളിന്റെ സഹായം വേണ്ടിവരും. ഇന്റര്‍പോളുമായി സഹകരിക്കുന്ന ഇന്ത്യന്‍ ഏജന്‍സി സി.ബി.ഐ ആയതുകൊണ്ട് അവര്‍ സ്വാഭാവികമായും അന്വേഷണത്തിലിടപെടും. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചാലോ ഹൈക്കോടതി ഉത്തരവിട്ടാലോ മാത്രമേ സി.ബി.ഐക്ക് കേസ് എടുക്കാനാവൂ എന്ന പരിമിതിയുമുണ്ട്.
സ്വര്‍ണം വാങ്ങി നല്‍കുന്നവരുടെ താല്‍പര്യം ദേശദ്രോഹവും ഭീകരപ്രവര്‍ത്തനവും നടത്തുകയാണോ എന്ന ചോദ്യത്തിനും ഉത്തരം കാണണം. കേരളത്തിലോ പുറത്തോ സ്വര്‍ണം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒഴുക്ക് ഏത് ദിശയിലേക്കാണെന്നും ഭീകരപ്രവര്‍ത്തന ബന്ധമുണ്ടോ എന്നും കണ്ടെത്തണം.
നെടുമ്പാശേരി പോലുള്ള വിമാനത്താവളങ്ങളെ ചുറ്റിപ്പറ്റിയുള്ള അനധികൃത കറന്‍സി ഇടപാടുകള്‍, രാജ്യാന്തര ബന്ധമുള്ള ചില സ്ഥാപനങ്ങളും എന്‍.ജി.ഒകളും ഇങ്ങനെയുള്ള കടത്തുകള്‍ക്ക് പിന്നില്‍ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."