HOME
DETAILS

പ്രചാരണച്ചൂടില്‍ വെന്തുരുകി കണ്ണൂര്‍

  
backup
April 07 2019 | 19:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81


കണ്ണൂര്‍: കടുത്ത ചൂട് വകവയ്ക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കുകയാണു കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍. വിമാനത്താവളം മുതല്‍ അക്രമരാഷ്ട്രീയം വരെ ചൂടുള്ള ചര്‍ച്ചയാണ് ഇരുമുന്നണികള്‍ക്കും ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലത്തില്‍. അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ മത്സരത്തിനെത്തിയതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമാണ്.
വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയതോടെ ദേശീയ നേതാക്കളെല്ലാം കണ്ണൂരില്‍ പറന്നെത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കണ്ണൂരിലെത്തിയിരുന്നു.


സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് എന്നിവര്‍ പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഇന്നു ജില്ലയിലെത്തുന്നുണ്ട്. പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനായി കണ്ണൂരിലെത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.


ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പ്രചാരണരംഗത്ത് ഏറെ മുന്നേറാന്‍ തുടക്കത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്കു കഴിഞ്ഞിരുന്നു. വൈകിയെത്തിയ സ്ഥാനാര്‍ഥിയെന്ന നിലയില്‍ അത്രയ്ക്കു മുന്നേറാന്‍ യു.ഡി.എഫിലെ കെ. സുധാകരനു കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സുധാകരനും ഗോദയില്‍ സജീവമായതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണു കണ്ണൂരില്‍. സിറ്റിങ് സീറ്റ് നിലനിര്‍ത്തല്‍ സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമാണ്. ഇതിനായി എല്‍.ഡി.എഫ് കടുത്ത പ്രചാരണം അഴിച്ചുവിടുമ്പോള്‍ കഴിഞ്ഞതവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കണ്ണൂര്‍ സീറ്റ് എന്തു വിലകൊടുത്തും തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയാണു യു.ഡി.എഫ് പങ്കുവയ്ക്കുന്നത്.


കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവ എല്‍.ഡി.എഫിനൊപ്പവും ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട് എന്നിവ യു.ഡി.എഫിനൊപ്പവുമാണ്. പരമ്പരാഗതമായി യു.ഡി.എഫിന് അനുകൂലമായ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞതവണ എല്‍.ഡി.എഫ് അട്ടിമറി ജയം നേടുകയായിരുന്നു. 


രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വരേണ്ട ആവശ്യകതയെക്കുറിച്ചാണു പര്യടന കേന്ദ്രങ്ങളിലുടനീളം കെ. സുധാകരന്റെ പ്രചാരണം. സി.പി.എമ്മിന്റെ രാഷ്ട്രീയത്തിനു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റൊരു ചൂടേറിയ ചര്‍ച്ച അക്രമരാഷ്ട്രീയമാണ്.
ഓരോ കവലപ്രസംഗത്തിലും അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെയും മട്ടന്നൂരിലെ ശുഹൈബിന്റെയും കാസര്‍കോട് പെരിയയിലെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകങ്ങള്‍ എടുത്തുപറഞ്ഞാണു സുധാകരന്റെ പ്രസംഗം. സുപ്രിംകോടതി വിധിയുടെ മറവില്‍ ശബരിമല പ്രശ്‌നം സര്‍ക്കാര്‍ വരുത്തിവച്ചതാണെന്നും യു.ഡി.എഫ് ആചാര സംരക്ഷണത്തോടൊപ്പമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ശ്രീമതി ജയിച്ചാലും കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിക്കായി കൈപൊക്കേണ്ടി വരുമെന്നും യു.ഡി.എഫ് പറയുന്നു. കൂടാതെ ശ്രീമതിയുടെ മകന്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദവും യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്.


ബി.ജെ.പിയെ ചെറുക്കാന്‍ ഇടതുപക്ഷ ബദല്‍ എന്ന മുദ്രാവാക്യവും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് ശ്രീമതിയുടെ വോട്ട്പിടിത്തം. കണ്ണൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനാണു യു.ഡി.എഫ് ശ്രമിച്ചതെന്നും യാഥാര്‍ഥ്യമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും അവര്‍ പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. എം.പിയെന്ന നിലയില്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിയ വികസന തുടര്‍ച്ചയ്ക്കു തന്നെ വിജയിപ്പിക്കണമെന്നു പര്യടനത്തിലൂടനീളം ശ്രീമതി ആവശ്യപ്പെടുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി സുധാകരന്‍ വിജയിച്ചാല്‍ ബി.ജെ.പിയിലേക്കു പോകുമെന്നും എല്‍.ഡി.എഫ് താഴേത്തട്ടില്‍ പ്രചാരണം നടത്തുന്നുണ്ട്.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭനെയാണ് ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്. രണ്ടു മുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരേയാണ് എന്‍.ഡി.എ പോരാട്ടമെന്നു പ്രചാരണ യോഗങ്ങളില്‍ അദ്ദേഹം വിശദീകരിക്കുന്നു. എസ്.ഡി.പി.ഐയുടെ കെ.കെ അബ്ദുല്‍ ജബ്ബാറും മത്സരരംഗത്തുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago