HOME
DETAILS
MAL
തീരദേശത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയതു സഹികെട്ട്: ഉമ്മന്‍ചാണ്ടി
backup
July 12 2020 | 02:07 AM
തിരുവനന്തപുരം: തീരദേശത്തെ ജനങ്ങള്‍ സഹികെട്ടാണ് തെരുവിലിറങ്ങിയതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നഗരത്തില്‍ നിന്ന് വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ പെട്ടന്ന് നിയന്ത്രണം കൊണ്ടുവന്നത്. കടലില്‍ പോകാനോ, മീന്‍ പിടിക്കാനോ, മീന്‍ വില്‍ക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. തീരദേശത്തും കര്‍ശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. സൗജന്യ റേഷനും ഒരു മാസത്തെ വിവിധ സാമൂഹിക ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്യുക, എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."