ബിവറേജസ് ഔട്ട്‌ലറ്റ്: കുറ്റിപ്പാലയില്‍ പ്രതിഷേധം ശക്തം
എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാലയില്‍ ബിവറേജസ് ഔട്ട്‌ലറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടയില്‍ ജനകീയ പ്രതിഷേധത്തെ മറികടന്ന് ഔട്ട്‌ലറ്റ് ഇന്ന് തുറക്കാന്‍ സാധ്യതയുണ്ട്. ഔട്ട്‌ലറ്റ് തുറന്നാല്‍ അതിനെതിരേ ശക്തമായി പ്രതിരോധിക്കുമെന്നും ബിവറേജസ് ഔട്ട്‌ലറ്റ് തുറക്കാന്‍ അനുവദിക്കുകയില്ലെന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍. അതുകൊണ്ടണ്ടു തന്നെ ഔട്ട്‌ലറ്റ് തുറന്നാല്‍ അത് സഘര്‍ഷത്തിലേക്ക് നയിക്കും.
ഇതിനിടയില്‍ ചങ്ങരംകുളം എസ്.ഐയുടെയും പൊന്നാനി സി.ഐയുടെയും നേതൃത്വത്തിലുള്ള സംഘം സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഔട്ട്‌ലറ്റ് ആരംഭിക്കുന്നതെന്ന നിലപാടിലാണ് പൊലിസ്. അതുകൊണ്ട് തന്നെ ഔട്ട്‌ലറ്റ് തുറക്കുമ്പോള്‍ പൊലിസ് സംരക്ഷണമൊരുക്കുമെന്നാണ് അറിയുന്നത്. സംസ്ഥാനപാതയോരത്തെ കണ്ടണ്ടനകത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല വില്ലേജ് ഓഫിസിന് സമീപത്തേക്ക് മാറ്റിയത്. ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമാകുന്ന മദ്യശാല എന്തുവില കൊടുത്തും ഇവിടെ ആരംഭിക്കാന്‍ അനുവദിക്കുകയില്ലെന്ന നിലപാട് സ്വീകരിച്ച നാട്ടുകാര്‍ തുറക്കാന്‍ ശ്രമിച്ച ദിവസം മുതല്‍ മദ്യശാല ആരംഭിക്കുന്ന കെട്ടിടത്തിന് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. ഇതേ തുടര്‍ന്ന് പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സമരപന്തലിലെത്തി.
കഴിഞ്ഞ ദിവസം കൊണ്ടണ്ടുവന്ന മദ്യം ഇവിടെനിന്ന് ഇനിയും മാറ്റാത്തതും കെട്ടിട ഉടമയുമായി കരാര്‍ ഒപ്പുവച്ചതും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതിനാല്‍ മദ്യശാല ഇവിടെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."