HOME
DETAILS
MAL
കൊവിഡ് ചൈന മൂടിവച്ചെന്ന് യു.എസിലേക്ക് രക്ഷപ്പെട്ട വൈറോളജിസ്റ്റ്
backup
July 12 2020 | 02:07 AM
ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്കിടയാക്കുന്ന വൈറസിനെക്കുറിച്ച് ആദ്യഘട്ടത്തില്‍ വ്യക്തമായി അറിയാമായിരുന്നിട്ടും ചൈന വിവരം മൂടിവയ്ക്കുകയായിരുന്നുവെന്ന് യു.എസില്‍ അഭയംതേടിയ ഹോങ്കോങ് ശാസ്ത്രജ്ഞ. ഹോങ്കോങ്ങിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജി-ഇമ്മ്യൂണോളജി സ്പെഷ്യലിസ്റ്റായിരുന്ന ലീ മെങ് യാനാണ് ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊവിഡിനെ കുറിച്ച് പഠനം നടത്തിയ ആദ്യ ശാസ്ത്രകാരി താനാണെന്ന് പറഞ്ഞ യെന്‍ ചൈനീസ് ഭരണകൂടം വിദഗ്ധരുടെ മേല്‍നോട്ടം ഏര്‍പ്പെടുത്താന്‍ തയാറായില്ലെന്ന് ആരോപിച്ചു. സാര്‍സ് പോലുള്ള പ്രത്യേക വൈറസിനെ കുറിച്ച് താനും സഹപ്രവര്‍ത്തകരും ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് നേരത്തെ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന ഗവേഷകരും ഡോക്ടര്‍മാരും മൗനത്തിലായി. വുഹാനിലുള്ളവര്‍ ഒന്നും പറയാതായി. വൈറസിനെ കുറിച്ച് കൂടുതല്‍ ചോദിക്കരുതെന്ന് മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് നമുക്ക് സംസാരിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ ഡോക്ടര്‍മാര്‍ എന്നാല്‍ നാം മാസ്ക് ധരിക്കണമെന്ന് പറയുകയും ചെയ്തു. ഈ സമയം വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചു തുടങ്ങി. അതോടെ താന്‍ സാധനങ്ങളെല്ലാമെടുത്ത് ഏപ്രില്‍ 28ന് യു.എസിലേക്ക് വിമാനം കയറുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."